Quantcast

കെജ്‍രിവാളിന് തിരിച്ചടി, കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ നി​യ​മ ഭേ​ദ​ഗ​തി നി​യ​മ​മാ​യി

ബുധനാഴ്ച ബില്ല് പാസാക്കുന്നതിനിടെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു

MediaOne Logo

Web Desk

  • Published:

    29 March 2021 3:03 AM GMT

കെജ്‍രിവാളിന് തിരിച്ചടി, കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ നി​യ​മ ഭേ​ദ​ഗ​തി നി​യ​മ​മാ​യി
X

ഡൽഹി ലഫ്റ്റനന്റ് ഗവർണർക്കു കൂടുതൽ അധികാരങ്ങൾ നൽകുന്ന ദേശീയ തലസ്ഥാനമേഖല ബില്ലിൽ (നാഷണല്‍ കാപ്പിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി-ഭേദഗതി) പ്രസിഡന്റ് റാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഇതു സംബന്ധിച്ച് വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടൻ പുറപ്പെടുവിക്കും. സമ്പൂർണ പദവിക്കു വേണ്ടി വാദിക്കുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനും എഎപിക്കും കനത്ത തിരിച്ചടിയാണിത്.

ആം ആദ്മി പാർട്ടിയുടെയും കോൺഗ്രസിന്റെയും ശക്തമായ എതിർപ്പു വകവയ്ക്കാതെയാണു ബുധനാഴ്ച ബിൽ രാജ്യസഭ പാസാക്കിയത്. ബുധനാഴ്ച ബില്ല് പാസാക്കുന്നതിനിടെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. 45നെതിരെ 83 വോട്ടുകൾക്കാണ് ബിൽ രാജ്യസഭ കടന്നത്. സമ്പൂർണ സംസ്ഥാന പദവി ഇല്ലാത്തതിനാൽ മറ്റു സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങൾ ഡൽഹി സർക്കാരിനില്ല.

നിയമം നിലവിൽ വരുന്നതോടെ ലഫ്.ഗവർണറുടെ അനുമതിയോടെ മാത്രമെ സർക്കാരിനു കാര്യങ്ങൾ നടപ്പാക്കാൻ സാധിക്കൂ. സംസ്ഥാന സര്‍ക്കാരിനുള്ള എല്ലാ അവകാശവും അധികാരവും കവര്‍ന്നെടുക്കുന്നതാണ് പുതിയ ഭേദഗതി.

ദേശീയ തലസ്ഥാനവുമായി ബന്ധപ്പെട്ട നിയമത്തിലെ 21, 24, 33, 44 വകുപ്പുകളില്‍ ഭേദഗതിക്കായാണ് ബില്ലവതരിപ്പിച്ചത്. ഡല്‍ഹി നിയമസഭ പാസാക്കുന്ന നിയമങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളാണ് 21-ാം വകുപ്പില്‍. അതില്‍ സര്‍ക്കാര്‍ എന്നു പറയുന്നിടത്തെല്ലാം ലെഫ്റ്റനന്റ് ഗവര്‍ണര്‍ എന്നര്‍ഥമാക്കണമെന്നാണ് ബില്ലിലുള്ളത്.

നിയമം ഒരിക്കലും ജനങ്ങൾ അംഗീകരിക്കില്ലെന്നും കർഷക സമരം പോലെ വൻ പ്രതിഷേധമുണ്ടാകുമെന്നും എഎപി പ്രതികരിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story