Quantcast

ഇശ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍; മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു

ജൂൺ 2004 ആണ് ഇശ്റത്ത് ജഹാനെയും മറ്റ് മൂന്ന് പേരെയും അഹമ്മദാബാദിൽ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്.

MediaOne Logo

Web Desk

  • Published:

    31 March 2021 9:52 AM GMT

ഇശ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍; മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു
X

ഇശ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതി ചേർക്കപ്പെട്ട മൂന്ന് പൊലീസുകാരെ കോടതി വെറുതെ വിട്ടു. അലഹബാദ് സി.ബി.ഐ പ്രത്യേക കോടതിയുടേതാണ് നടപടി. കേസിലെ മറ്റ് നാല് പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.

പൊലീസ് ഓഫീസർമാരായ ജി.എൽ സിം​ഗാൾ, തരുൺ ബരോത്, അനജു ചൗധരി എന്നിവരെയാണ് പ്രത്യേക സി.ബി.ഐ ജഡ്ജി വി.ആർ റാവൽ വെറുതെ വിട്ടത്. കേസിൽ കുറ്റാരോപിതരായവരെ ചോദ്യം ചെയ്യുന്നതിന് ​ഗുജറാത്ത് സർക്കാർ അനുമതി നിഷേധിക്കുന്നതായി മാർച്ച് 20 ന് സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു.

ജൂൺ 2004 ആണ് ഇശ്റത്ത് ജഹാനെയും മറ്റ് മൂന്ന് പേരെയും അഹമ്മദാബാദിൽ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയുമായി വന്ന തീവ്രവാദ സംഘത്തെ കൊലപ്പെടുത്തി എന്നായിരുന്നു കൊലപാതകവുമായി ബന്ധപ്പെട്ട പൊലീസ് ഭാഷ്യം. എന്നാൽ ഹൈക്കോടതി നിയോ​ഗിച്ച പ്രത്യേക അന്വേഷണ സംഘം വ്യാജ ഏറ്റുമുട്ടലാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story