Quantcast

മമതയുടെ വിജയം ഉറപ്പ്, സുരക്ഷിത മണ്ഡലം തേടേണ്ടത് മോദിയെന്ന് തൃണമൂല്‍

അടുത്ത പൊതതെരഞ്ഞെടുപ്പില്‍ മോദി, വരാണസി വിട്ട് സുരക്ഷിത മണ്ഡലം തേടുന്നത് നന്നായിരിക്കുമെന്നും പാര്‍ട്ടി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    2 April 2021 8:16 AM GMT

മമതയുടെ വിജയം ഉറപ്പ്, സുരക്ഷിത മണ്ഡലം തേടേണ്ടത് മോദിയെന്ന് തൃണമൂല്‍
X

മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നന്ദിഗ്രാമിലെ വിജയം സുനിശ്ചിതമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. മമതാ ബാനര്‍ജി മറ്റൊരു മണ്ഡലത്തില്‍ കൂടി മത്സരിക്കാന്‍ ഒരുങ്ങുന്നതായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു പാര്‍ട്ടി.

നന്ദിഗ്രാമില്‍ മമതക്ക് വിജയം ഉറപ്പാണ്. ജനം തിരിച്ചറിയും മുമ്പ് മോദി തന്റെ നുണകള്‍ തിരിച്ചെടുത്ത് പൗരന്‍മാരെ തെറ്റിധരിപ്പിക്കുന്നത് നിര്‍ത്തട്ടെയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. അടുത്ത പൊതതെരഞ്ഞെടുപ്പില്‍ മോദി, വരാണസി വിട്ട് സുരക്ഷിത മണ്ഡലം തേടുന്നത് നന്നായിരിക്കുമെന്നും പാര്‍ട്ടി പറഞ്ഞു.

നന്ദിഗ്രാമില്‍ വിജയക്കില്ലെന്ന് മനസ്സിലാക്കിയ മമത, രണ്ടാമതൊരു സീറ്റില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നു എന്നാണ് മോദി ഹൗറയില്‍ പറഞ്ഞത്. വക്‌പോരിനിടെ, നന്ദിഗ്രാം ഉള്‍പ്പെടുന്ന ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പും പൂര്‍ത്തിയായി. പോളിങ്ങിനിടെ വിവിധയിടങ്ങളില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story