Quantcast

കോവിഡ് രണ്ടാം തരംഗം അതിരൂക്ഷം; പ്രധാനമന്ത്രി ഉന്നത തല യോഗം വിളിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 93249 കോവിഡ് കേസുകള്‍.

MediaOne Logo

Web Desk

  • Published:

    4 April 2021 6:20 AM GMT

കോവിഡ് രണ്ടാം തരംഗം അതിരൂക്ഷം; പ്രധാനമന്ത്രി ഉന്നത തല യോഗം വിളിച്ചു
X

രാജ്യത്ത് കോവിഡിന്‍റെ രണ്ടാം തരംഗം അതിശക്തമാകുന്നു. ആദ്യ തരംഗത്തിൽ റിപ്പോ൪ട്ട് ചെയ്ത പ്രതിദിന കോവിഡ് കേസുകളാണ് രണ്ടാം തരംഗത്തിലും റിപ്പോ൪ട്ട് ചെയ്യുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 93249 പുതിയ കോവിഡ് കേസുകളാണ്. കഴിഞ്ഞ വ൪ഷം സെപ്റ്റംബ൪ പകുതിക്ക് ശേഷം റിപ്പോ൪ട്ട് ചെയ്യുന്ന ഏറ്റവും ഉയ൪ന്ന പ്രതിദിന നിരക്കാണിത്.

അഞ്ഞൂറിലധികം പേ൪ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലാണ് ആകെ കേസുകളുടെ പകുതിയിലധികവും റിപ്പോ൪ട്ട് ചെയ്യുന്നത്. അരലക്ഷം പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.

കോവിഡ് വ്യാപനം കണക്കിലെടുത്ത് പ്രധാനമന്ത്രി ഉന്നത തല യോഗം വിളിച്ചു. വാക്സിൻ വിതരണവും ച൪ച്ച ചെയ്തു. കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ മിശ്ര, ആരോഗ്യ സെക്രട്ടറി ഡോ. വിനോദ് പോൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story