Quantcast

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്നാട്; ഇ- രജിസ്ട്രേഷന്‍ നിര്‍ബന്ധം, ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും വിലക്ക് 

സിനിമ തിയറ്ററുകളില്‍ പകുതി സീറ്റില്‍ മാത്രമെ ആളുകളെ പ്രവേശിപ്പിക്കൂ.

MediaOne Logo

Web Desk

  • Published:

    8 April 2021 9:10 AM GMT

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്നാട്; ഇ- രജിസ്ട്രേഷന്‍ നിര്‍ബന്ധം, ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും വിലക്ക് 
X

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇതുപ്രകാരം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും തമിഴ്നാട്ടിലെത്തുന്നവര്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. ഉത്സവങ്ങള്‍ക്കും ആഘോഷപരിപാടികള്‍ക്കും വിലക്കുണ്ട്.

വിവാഹങ്ങളില്‍ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം നൂറായും മരണാനന്തര ചടങ്ങുകളിലേത് അമ്പതായും നിശ്ചയിച്ചു. ഇന്‍ഡോര്‍ വേദികളില്‍ നടക്കുന്ന എല്ലാ സാമൂഹ്യ, രാഷ്ട്രീയ പരിപാടികളിലും പരമാവധി ഇരുന്നൂറുപേരെ മാത്രമെ അനുവദിക്കാവൂ.

സിനിമ തിയറ്ററുകളില്‍ പകുതി സീറ്റില്‍ മാത്രമെ ആളുകളെ പ്രവേശിപ്പിക്കൂ. മാളുകളിലെ തിയറ്ററുകള്‍ക്കും ഇത് ബാധകമാണ്. ക്ലബ്ബുകള്‍, പാര്‍ക്കുകള്‍, മ്യൂസിയം എന്നിവിടങ്ങളിലും അമ്പത് ശതമാനം ആളുകള്‍ക്ക് മാത്രമെ പ്രവേശനം അനുവദിക്കൂ.

ജില്ലകള്‍ക്കുള്ളില്‍ സര്‍വ്വീസ് നടത്തുന്ന ബസുകളില്‍ സീറ്റില്‍ മാത്രമെ ആളുകളെ അനുവദിക്കൂ. ചെന്നൈ നഗരത്തിലും ഇതു ബാധകമാണ്. ടാക്സികളില്‍ ഡ്രൈവറെ കൂടാതെ മൂന്നുപേര്‍ക്കും ഓട്ടോറിക്ഷകളില്‍ ഡ്രൈവറെക്കൂടാതെ രണ്ടുപേര്‍ക്കുമാണ് അനുമതിയുള്ളത്. കായിക മത്സരങ്ങള്‍ കാണികളില്ലാതെ സംഘടിപ്പിക്കാനും നിര്‍ദേശമുണ്ട്.

TAGS :

Next Story