Quantcast

സ്ത്രീ സുരക്ഷ മുഖ്യം; അധികാരത്തിലെത്തിയാൽ ബം​ഗാളിൽ ആന്റി റോമിയോ സ്ക്വാഡ് രൂപീകരിക്കുമെന്ന് യോ​ഗി

തൃണമൂൽ സർക്കാരിന്റെ കീഴിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും യോ​ഗി ബം​ഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    9 April 2021 5:27 AM GMT

സ്ത്രീ സുരക്ഷ മുഖ്യം; അധികാരത്തിലെത്തിയാൽ ബം​ഗാളിൽ ആന്റി റോമിയോ സ്ക്വാഡ് രൂപീകരിക്കുമെന്ന് യോ​ഗി
X

ബം​ഗാളിൽ അധികാരത്തിൽ വന്നാൽ ആന്റി റോമിയോ സ്ക്വാഡ് രൂപീകരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. തൃണമൂൽ സർക്കാരിന്റെ കീഴിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും യോ​ഗി ബം​ഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു.

ബം​ഗാളിൽ സ്ത്രീകൾ സുരക്ഷിതരല്ല. അധികാരത്തിൽ വന്നാൽ യു.പി മാതൃകയിൽ ബം​ഗാളിലും ആന്റി റോമിയോ സ്ക്വാഡ് കൊണ്ടുവരും. പെൺകുട്ടികളെ ശല്യം ചെയ്യുന്നവരെ കൈകാര്യം ചെയ്യും. പെൺകുട്ടികൾക്ക് വിദ്യഭ്യാസവും യാത്രയും സൗജന്യമാക്കുമെന്നും യോ​ഗി പറഞ്ഞു. യോ​ഗി അധികാരമേറ്റെടുത്ത ശേഷം സ്ത്രീ സുരക്ഷക്ക് എന്ന പേരിൽ 2017ല്‍ ഉത്തര്‍പ്രദേശില്‍ രൂപീകരിച്ചതായിരുന്നു ആന്റി റോമിയോ സ്ക്വാഡ്.

യോഗിയുടെ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, യു.പിയിലെ ഹാഥ്റാസ് കേസും, കൂട്ടബലാത്സം​ഗങ്ങളും ക്രമസമാധാന പാളിച്ചകളും ഉയർത്തി തൃണമൂൽ കോൺ​ഗ്രസ് ബി.ജെ.പിയെ അക്രമിച്ചിരുന്നു.

മമതക്ക് ബം​ഗാളിലെ യുവതയെ കുറിച്ചും കർഷകരെ കുറിച്ചും വികസനത്തെ കുറിച്ചും ചിന്തയില്ലെന്ന് യോ​ഗി കുറ്റപ്പെടുത്തി. ധാരാളം സാമൂഹ്യ പരിഷ്കർത്താക്കൾക്ക് ജന്മം നൽകിയ ബം​ഗാളിലെ യുവാക്കൾ ഇന്ന് രോഷാകുലരാണ്. തൃണമൂലിന് പാർട്ടി ​ഗുണ്ടകളെ പറ്റി മാത്രമേ ആലോചനയുള്ളുവെന്നും യോ​ഗി പറഞ്ഞു.

പത്ത് വർഷം മുമ്പ് വലിയ വാ​ഗ്ദാനങ്ങളുമായി അധികാരത്തിലെത്തിയ തൃണമൂലിന് ബം​ഗാളിൽ മാറ്റമൊന്നും കൊണ്ടു വരാനായില്ല. കേന്ദ്രം പാസാക്കിയ സി.എ.എ നടപ്പാക്കില്ലെന്നാണ് മമതാ ബാനർജി പറയുന്നത്. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ​ഗോവധം നിരോധിക്കാനും മമത സർക്കാരിന് സാധിച്ചിട്ടില്ല. യു.പിയിൽ ​ഗോവധം നടത്തിയവൻ ജയിലിൽ കിടക്കുമെന്നും യോ​ഗി പറഞ്ഞു. ബം​ഗാളിലെ അടുത്ത ഘട്ട തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story