Quantcast

ജോൺസൺ ആൻഡ് ജോൺസൻ വാക്സിന്‍; ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി

ഒറ്റ ഡോസ് വാക്സിനാണ് ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ നൽകുന്നത്

MediaOne Logo

Web Desk

  • Published:

    9 April 2021 5:48 PM IST

ജോൺസൺ ആൻഡ് ജോൺസൻ വാക്സിന്‍; ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി
X

ജോൺസൺ ആൻഡ് ജോൺസൻ വികസിപ്പിച്ച കോവിഡ് വാക്സിന് ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണം നടത്താൻ അനുമതി. ഒറ്റ ഡോസ് വാക്സിനാണ് ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ നൽകുന്നത്.

രാജ്യത്ത് രണ്ടാം കോവിഡ് തരംഗം ശക്തമാകുന്നതും വാക്‌സിന്‍ ലഭ്യതകുറവുമാണ് കൂടുതൽ വാക്സിനുകൾക്ക് ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി നൽകാൻ കാരണം. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ യോ​ഗത്തിൽ വാക്‌സിന്‍ ലഭ്യതകുറവ് പരിഹരിക്കണമെന്ന ആവശ്യം പല സംസ്ഥാനങ്ങളും ഉന്നയിച്ചിരുന്നു.

അനുമതി ലഭിച്ച സാഹചര്യത്തിൽ ക്ലിനിക്കൽ പരീക്ഷണം ഉടൻ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ആയിരം പേരെവെച്ച് പരീക്ഷണം നടത്താനാണ് കമ്പനിയുടെ നീക്കം. നിലവിൽ രാജ്യത്ത് നൽകുന്ന വാക്സിനുകൾ രണ്ട് ഡോസുകൾ വീതമുള്ളതാണ്. എന്നാൽ ഒറ്റ ഡോസ് മാത്രം മതി എന്നതാണ് ജോൺസൺ ആൻഡ് ജോൺസൻ വാക്സിന്റെ പ്രത്യേകത.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story