പ്രതിദിന കണക്ക് ഒന്നര ലക്ഷം കടന്നു ; രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു
രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്

രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,879 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ 839 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് മൂലമുള്ള ആകെ മരണം 1,69,275 ആയി. രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തിട്ട് ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 10,15,95,147 പേര്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
സാമൂഹിക പരിഷ്കർത്താവ് ഭൂലെയുടെ ജന്മദിനമായ 11 മുതൽ അംബേദ്കർ ജയന്തിയായ 14 വരെ വാക്‌സിന്‍ ഉത്സവം ആഘോഷിക്കുകയാണു രാജ്യം.നാല് ദിവസത്തിനുള്ളില്‍ പരമാവധി ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. യോഗ്യരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. എന്നാൽ പഞ്ചാബ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങൾ വാക്സിൻ ദൗർലഭ്യതയെകുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്.
India reports 1,52,879 new #COVID19 cases, 90,584 discharges, and 839 deaths in the last 24 hours, as per Union Health Ministry
— ANI (@ANI) April 11, 2021
Total cases: 1,33,58,805
Total recoveries: 1,20,81,443
Active cases: 11,08,087
Death toll: 1,69,275
Total vaccination: 10,15,95,147 pic.twitter.com/fIaVAfpviB
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കർശനമാക്കി. മഹാരാഷ്ട്രയിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും.
Adjust Story Font
16

