Quantcast

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 80834 പേർക്ക്

3,303 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചതോടെ ആകെ കോവിഡ് മരണങ്ങള്‍ 3,70,384 ആയി.

MediaOne Logo

Web Desk

  • Updated:

    2021-06-13 04:39:04.0

Published:

13 Jun 2021 4:37 AM GMT

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 80834 പേർക്ക്
X

രാജ്യത്ത് 24 മണിക്കൂറിനിടെ 80834 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 71 ദിവസത്തിനിടയില്‍ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കാണിത്. 3,303 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചതോടെ ആകെ കോവിഡ് മരണങ്ങള്‍ 3,70,384 ആയി.

കഴിഞ്ഞ ദിവസം മാത്രം 1,32,062 പേരാണ് രോഗമുക്​തി നേടിയത്. 2,80,43,446 പേര്‍ ഇതുവരെ രോഗമുക്തരായി. 10,26,159 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്. 25,31,95,048 പേർക്ക്​ വാക്​സിൻ നൽകിയതായും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം, രാജ്യത്തെ കോവിഡ്​ മരണങ്ങള്‍ സംബന്ധിച്ച് അവ്യക്​തത ഇപ്പോഴും തുടരുകയാണ്​. കഴിഞ്ഞ ദിവസം ബിഹാർ കോവിഡ്​ മരണങ്ങളുടെ കണക്കിൽ മാറ്റം വരുത്തിയിരുന്നു. ഇതിനു​ പിന്നാലെ ഔദ്യോഗികമായി സ്ഥിരീകരിച്ച കണക്കിനേക്കാൾ ഏഴിരട്ടി മരണമെങ്കിലും ഇന്ത്യയിൽ നടന്നിരിക്കാമെന്ന റിപ്പോർട്ട്​ പുറത്ത്​ വന്നു. എന്നാൽ, ഈ റി​പ്പോർട്ടിനെ ആരോഗ്യമന്ത്രാലയം തള്ളിക്കളയുകയാണുണ്ടായത്.

TAGS :

Next Story