Quantcast

25കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; അഹമ്മദാബാദില്‍ 3 പേര്‍ അറസ്റ്റില്‍

ഏപ്രിൽ 17 നാണ് അഹമ്മദാബാദിലെ ഓൾഡ് സിറ്റി പ്രദേശത്ത് നിന്ന് ശരീരത്തില്‍ ഗുരുതര പരിക്കുകളുമായി യുവതിയെ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2021-04-21 03:37:08.0

Published:

21 April 2021 3:35 AM GMT

25കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; അഹമ്മദാബാദില്‍ 3 പേര്‍ അറസ്റ്റില്‍
X

ഗുജറാത്തിലെ അഹമ്മദാബാദില്‍ 25കാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തില്‍ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഏപ്രിൽ 17 നാണ് അഹമ്മദാബാദിലെ ഓൾഡ് സിറ്റി പ്രദേശത്ത് നിന്ന് ശരീരത്തില്‍ ഗുരുതര പരിക്കുകളുമായി യുവതിയെ കണ്ടെത്തിയത്. ഇവരുടെ ഭർത്താവിനെ പൊലീസ് കണ്ടെത്താന്‍ വൈകിയതിനെ തുടര്‍ന്ന് തുടർന്ന് ഒരു ദിവസത്തിന് ശേഷമാണ് യുവതി ആരാണെന്ന് തിരിച്ചറിയുന്നത്. യുവതിയെ നിരവധി തവണ ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തലക്കും സ്വകാര്യ ഭാഗങ്ങളിലുമേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദിവസ വേതനത്തില്‍ ജോലി ചെയ്യുന്നവരാണ് കൊല്ലപ്പെട്ട യുവതിയും ഭര്‍ത്താവും. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. ഏപ്രിൽ 17 ന് പുലർച്ചെയാണ് മൂന്ന് പ്രതികളും ജോലിക്ക് പോകുന്നതിനിടെ യുവതിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ യുവതിയെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി മയക്കുമരുന്ന് നൽകിയതിന് ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

പ്രതികള്‍ക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് അഹമ്മദാബാദ് സിറ്റി അസിസ്റ്റന്‍റ് കമ്മീഷണര്‍ എം.എ പട്ടേല്‍ പറഞ്ഞു.

TAGS :

Next Story