Quantcast

"ഞാനും ചോദിക്കുന്നു, എന്നെയും അറസ്റ്റ് ചെയ്യു": മോദിയോട് പ്രകാശ് രാജ്

'ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്കു​ള്ള വാ​ക്​​സി​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ന്തിന്​ വി​ദേ​ശ​ രാ​ജ്യ​ങ്ങ​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു' എന്നെഴുതിയ പോസ്റ്റര്‍ പതിപ്പിച്ചവരെയാണ് ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തത്.

MediaOne Logo

Web Desk

  • Published:

    17 May 2021 6:13 AM GMT

ഞാനും ചോദിക്കുന്നു, എന്നെയും അറസ്റ്റ് ചെയ്യു: മോദിയോട് പ്രകാശ് രാജ്
X

വാക്സിൻ ക്ഷാമത്തിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്​റ്റർ ഒട്ടിച്ചവർക്കെതിരെ കേസെടുത്ത സംഭവത്തിൽ പ്രതിഷേധം ഉയരുന്നു. പോസ്റ്ററിൽ ചോദിച്ച കാര്യം താനും ചോദിക്കുന്നതായും, തന്നെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നടൻ പ്രകാശ് രാജും രം​ഗത്തെത്തി.

ഞാനും ചോദിക്കുന്നു, ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്കു​ള്ള വാ​ക്​​സി​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ന്തിന്​ വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു, എന്നെഴുതിയ പോസ്റ്ററാണ് ‍‍ഡൽഹിയിൽ പ്രത്യക്ഷപ്പെട്ടത്. കോ​വി​ഡ്​ പ്ര​തി​രോ​ധം, വാ​ക്​​സി​ൻ ല​ഭ്യ​ത തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക്​ പ​റ്റി​യ വീ​ഴ്​​ച തു​റ​ന്നു​കാ​ട്ടിയ പോ​സ്​​റ്റ​ർ പ​തി​ച്ച​തി​നാണ് ഡൽഹിയിൽ ഇന്നലെ 15 പേരെ അറസ്റ്റ് ചെയ്തത്.

എന്തിന് നമ്മുടെ കുട്ടികൾക്കുള്ള വാക്സിൻ മോദി കയറ്റി അയച്ചെന്ന ചോദ്യം ആവർത്തിക്കുന്നതായും, ഇത് ചോദിച്ച തന്നെയും അറസ്റ്റ് ചെയ്യൂ എന്നുമാണ് പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചത്. അറസ്റ്റിൽ പ്രതിഷേധിച്ച് പോസ്റ്ററിൽ ഉന്നയിച്ച ചോദ്യം ട്വിറ്ററിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്.

പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിനെതിരെ ചി​ല​ർ പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടപ്പോൾ ഉടൻ 17 എ​ഫ്.​ഐ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്യുക‍യും 15 പേ​രെ അ​റ​സ്​​റ്റ്​ ചെയ്യുകയുമായിരുന്നു. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം പ​രി​ശോ​ധി​ച്ചു​ള്ള വി​പു​ല അ​ന്വേ​ഷ​ണ​മാ​ണ്​ പൊ​ലീ​സ്​ ന​ട​ത്തി​വ​രു​ന്ന​ത്. സംഭവത്തിൽ കൂടുതൽ പേർ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

TAGS :

Next Story