Quantcast

അലോപ്പതി ചികിത്സക്കെതിരായ പരാമർശം; രാംദേവിനെതിരെ കരിദിനം ആചരിച്ച് ഡോക്ടർമാർ

ഡോക്ടർമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ ആണ് കരിദിനത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2021-06-01 08:03:43.0

Published:

1 Jun 2021 7:55 AM GMT

അലോപ്പതി ചികിത്സക്കെതിരായ പരാമർശം; രാംദേവിനെതിരെ കരിദിനം ആചരിച്ച് ഡോക്ടർമാർ
X

അലോപ്പതി ചികിത്സക്കെതിരായ ബാബാ രാംദേവിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ കരിദിനം ആചരിക്കുന്നു. ഡോക്ടർമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ (ഫോർഡ) ആണ് കരിദിനത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

അവഹേളനപരവും വെറുപ്പുളവാക്കുന്നതുമായ പ്രസ്താവനകളെ അപലപിക്കുകയാണെന്നും രോഗീ പരിചരണം തടസ്സപ്പെടുത്താതെ രാജ്യവ്യാപകമായി പ്രതിഷേധിക്കുകയാണെന്നും ഫോർഡ പറഞ്ഞു. രാംദേവ് പരസ്യമായി മാപ്പു പറയണമെന്നും സംഘടന ആവശ്യപ്പെട്ടു.അതേസമയം, ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ) ഗുജറാത്ത് ഘടകം ബാബാ രാംദേവിനെതിരെ പൊലീസിനെ സമീപിച്ചു. പകർച്ചവ്യാധി നിയമപ്രകാരം രാംദേവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യം.

ഐ.എം.എയുടെ അഞ്ച് സംസ്ഥാന ഘടകങ്ങൾ പൊലീസിനെ സമീപിച്ചതിന് പിന്നാലെയാണ് ഗുജറാത്ത് ഐ.എം.എയും പരാതി നൽകിയത്. വിഡ്ഢിത്തവും പരാജയപ്പെട്ടതുമായ ശാസ്ത്രം എന്നിങ്ങനെ തുടങ്ങുന്ന പരമാർശമാണ് രാംദേവ് അലോപ്പതിക്കെതിരെ നടത്തിയത്.

TAGS :

Next Story