Quantcast

സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്ന് ബി.ജെ.പിയെ ഒഴിവാക്കി

ഐഷ സുല്‍ത്താനക്കെതിരെ കേസ് പിന്‍വലിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ബി.ജെ.പിയെ പുറത്താക്കിയത്.

MediaOne Logo

Web Desk

  • Published:

    15 Jun 2021 4:02 PM IST

സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്ന് ബി.ജെ.പിയെ ഒഴിവാക്കി
X

സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്ന് ബി.ജെ.പിയെ പുറത്താക്കി. ഐഷ സുല്‍ത്താനക്കെതിരെ കേസ് പിന്‍വലിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ബി.ജെ.പിയെ പുറത്താക്കിയത്. തിങ്കളാഴ്ചക്കകം കേസ് പിന്‍വലിക്കാന്‍ സേവ് ലക്ഷദ്വീപ് ഫോറം ബി.ജെ.പിയോട് ആവശ്യപ്പെട്ടിരുന്നു.

സേവ് ലക്ഷദ്വീപ് ഫോറത്തിനെതിരെ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടിയുടെ ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. ഇതും ദ്വീപ് നിവാസികള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

അതിനിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോടാ പട്ടേല്‍ ദ്വീപിലെത്തി. അഡ്മിനിസ്‌ട്രേറ്ററുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ദ്വീപ് നിവാസികള്‍ കരിദിനമാചരിക്കുകയാണ്. കറുത്ത വസ്ത്രം ധരിച്ച് വീടുകള്‍ക്ക് മുകളില്‍ കയറി നിന്നാണ് പലരും അഡ്മിനിസ്‌ട്രേറ്ററെ പ്രതിഷേധമറിയിച്ചത്.

TAGS :

Next Story