Quantcast

ഗോ കൊറോണ ഗോ: കൊറോണയെ തുരത്താന്‍ ചാണകം പുകയ്ക്കലും ശംഖ് ഊതലുമായി ബിജെപി നേതാവ്

ഹോമകുണ്ഡം വഹിച്ചുകൊണ്ട് റിക്ഷാവണ്ടി വലിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.

MediaOne Logo

Web Desk

  • Published:

    19 May 2021 9:49 AM GMT

ഗോ കൊറോണ ഗോ: കൊറോണയെ തുരത്താന്‍ ചാണകം പുകയ്ക്കലും ശംഖ് ഊതലുമായി ബിജെപി നേതാവ്
X

കോവിഡിന്‍റ രണ്ടാംതരംഗം അതിരൂക്ഷമായി തുടരുകയാണ് ഇപ്പോഴും. രോഗബാധിതരുടെ എണ്ണത്തില്‍ ചെറിയ കുറവുണ്ടെങ്കിലും മരണനിരക്ക് കുറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കോവിഡിനെ നേരിടാന്‍ അശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കരുതെന്ന് ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുകയാണാ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും. വിശ്വാസത്തിന്‍റെ പേരും പറഞ്ഞ് അന്ധവിശ്വാസവും അതുവഴി അശാസ്ത്രീയമായ കാര്യങ്ങളും കോവിഡിനെ പ്രതിരോധിക്കാനായി സ്വീകരിക്കുന്നതില്‍ രാജ്യത്തെ ജനങ്ങള്‍ ഒരു കുറവും വരുത്തിയിട്ടില്ല.

ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നാണ് ഇതുമായി ബന്ധപ്പെട്ട അവസാന വാര്‍ത്ത. ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. ബിജെപി നേതാവാണ് വീഡിയോയിലുള്ളത്. ഉണങ്ങിയ ചാണകമടക്കമുള്ള സാധനങ്ങള്‍ പുകച്ച് ശംഖ് ഊതി, ജയ്ശ്രീറാം വിളിച്ചാണ് ബിജെപി നേതാവിന്‍റെ നേതൃത്വത്തിലുള്ള സംഘം കോവിഡ് പ്രതിരോധത്തിന് ഇറങ്ങിയത്. ഹോമകുണ്ഡം വഹിച്ചുകൊണ്ട് റിക്ഷാവണ്ടി വലിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. അനുനായികളും അദ്ദേത്തിന്‍റെ കൂടെയുണ്ട്.

യാഗത്തിന് ഉപയോഗിക്കുന്ന സാധനങ്ങള്‍, ചാണകകഷ്ണങ്ങള്‍, പശുവിന്‍റെ നെയ്യ്, മാവിന്‍റെ കഷ്ടം, കര്‍പ്പൂരം എന്നീവ ചേര്‍ത്ത മിശ്രിതം ചേര്‍ത്ത് കത്തിച്ചാണ് പുകയ്ക്കുന്നത്. ഇത് അന്തരീക്ഷം ശുദ്ധീകരിക്കുകയും ഓക്സിജന്‍ വര്‍ധിപ്പിക്കുകയും കോറോണ വൈറസിനെ നശിപ്പിക്കുകയും ചെയ്യുമെന്നാണ് ചടങ്ങിന് നേതൃത്വം നല്‍കിയ ഗോപാല്‍ ശര്‍മ മാധ്യമങ്ങളോട് പ്രതികരിച്ചത്.

കോവിഡിനെ ചെറുക്കാന്‍ ഗോമൂത്രം കുടിക്കുന്നതും യാഗം നടത്തുന്നതുമെല്ലാം ബിജെപി നേതാക്കള്‍ക്കിടയില്‍ തുടരുകയാണ്.

TAGS :

Next Story