Quantcast

'സ്വന്തം ജോലി ചെയ്യൂ, മാധ്യമങ്ങളെ പഴി പറയുന്നത് നിർത്തൂ'; തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രിം കോടതി

' ഭരണഘടനയിലെ വകുപ്പ് 19 ജനങ്ങൾക്കുള്ള ആവിഷ്‌കാര സ്വാതന്ത്ര്യം മാത്രമല്ല. ആ അവകാശം മാധ്യമങ്ങൾക്ക് കൂടിയുള്ളതാണ്'

MediaOne Logo

abs

  • Published:

    6 May 2021 7:07 AM GMT

സ്വന്തം ജോലി ചെയ്യൂ, മാധ്യമങ്ങളെ പഴി പറയുന്നത് നിർത്തൂ; തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രിം കോടതി
X

ന്യൂഡൽഹി: മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടണം എന്ന് പറയുന്നതിന് പകരം സ്വന്തം ഉത്തരവാദിത്വങ്ങൾ മികച്ച രീതിയിൽ നിർവഹിക്കുകയാണ് ഭരണഘടനാ സ്ഥാപനങ്ങൾ ചെയ്യേണ്ടതെന്ന് സുപ്രിംകോടതി. തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുമായി ബന്ധപ്പെട്ട അപ്പീലിലാണ് സുപ്രിംകോടതിയുടെ പ്രതികരണം.

' ഭരണഘടനയിലെ വകുപ്പ് 19 ജനങ്ങൾക്കുള്ള ആവിഷ്‌കാര സ്വാതന്ത്ര്യം മാത്രമല്ല. ആ അവകാശം മാധ്യമങ്ങൾക്ക് കൂടിയുള്ളതാണ്. മാധ്യമങ്ങളുടെ വായ മൂടി കെട്ടിയാൽ അത് പ്രതിലോമകരമായ നടപടിയായിരിക്കും' - കോടതി നിരീക്ഷിച്ചു.

കോടതി നടപടികൾ റിപ്പോർട്ട് ചെയ്യരുത് എന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഹർജിയിൽ കഴമ്പുള്ളതായി തങ്ങൾ കരുതുന്നില്ല. ഉത്തരവാദ നീതിനിർഹവണ സംവിധാനം അത്യന്താപേക്ഷിതമാണ്' - ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

'ദുർവ്യാഖ്യാനങ്ങൾക്ക് ഇടം കിട്ടുന്ന രീതിയുള്ള പരാമർശങ്ങൾ നടത്താതിരിക്കാൻ ജുഡീഷ്യറി തയ്യാറാകണം. ഭരണഘടനാ മൂല്യങ്ങൾക്ക് ജുഡീഷ്യൽ ഭാഷ പ്രധാനമാണ്. കോടതിയിലേക്ക് തുറന്ന പ്രവേശനം ഉണ്ടാകേണ്ടത് ഭരണഘടനാ സ്വാതന്ത്ര്യമാണ്. മാധ്യമ സ്വാതന്ത്ര്യം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മുഖമാണ്' - കോടതി നിരീക്ഷിച്ചു.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമീഷനാണെന്നാണ് നേരത്തെ മദ്രാസ് ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നത്. നാല് സംസ്ഥാനത്തും കേന്ദ്രഭരണ പ്രദേശത്തും നിയമസഭാ തെരഞ്ഞെടുപ്പ് റാലികൾ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ നടത്താൻ അനുവദിച്ചെന്നും റാലി നടത്തിയതിനെതിരെ നടപടിയെടുത്തില്ലെന്നും കോടതി പറഞ്ഞിരുന്നു. കമ്മിഷനെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണം എന്നാണ് ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജി അധ്യക്ഷനായ ബഞ്ച് വാക്കാൽ പറഞ്ഞിരുന്നത്.

തെരഞ്ഞെടുപ്പ് കാരണം കോവിഡ് സാഹചര്യം വഷളാകരുതെന്ന് ഒന്നിലേറെ തവണ കമ്മിഷനോട് നിർദേശിച്ചിട്ടും കാര്യമുണ്ടായില്ല. സാമൂഹ്യ അകലവും മറ്റ് മാനദണ്ഡങ്ങളും പാലിക്കാതെയാണ് പ്രചാരണവും റാലികളും നടന്നത്. റാലികൾ നടക്കുമ്പോൾ കമ്മിഷൻ അന്യഗ്രഹത്തിലായിരുന്നോ എന്നും കോടതി ചോദിച്ചിരുന്നു.

TAGS :

Next Story