Quantcast

സ്പുട്നിക് വാക്സിന്‍റെ വില നിശ്ചയിച്ചു; ഡോസിന് 995 രൂപ

അഞ്ചു ശതമാനം ജി.എസ്.ടി അടക്കമാണ് ഈ വില.

MediaOne Logo

Web Desk

  • Published:

    14 May 2021 8:41 AM GMT

സ്പുട്നിക് വാക്സിന്‍റെ വില നിശ്ചയിച്ചു; ഡോസിന് 995 രൂപ
X

റഷ്യന്‍ നിര്‍മ്മിത കോവിഡ് വാക്സിന്‍ സ്പുട്നിക്- 5 ന്‍റെ വില നിശ്ചയിച്ചു. 995.40 രൂപയാണ് ഡോസിന് ഈടാക്കുക. അഞ്ചു ശതമാനം ജി.എസ്.ടി അടക്കമാണ് ഈ വില. ഇന്ത്യയിൽ തന്നെ വാക്സിൻ നിർമിക്കാനായാൽ വില കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. റെഡ്ഡീസ് ലബോറട്ടറീസാണ് ഇന്ത്യയിൽ സ്പുട്നിക് വാക്സിൻ്റെ നിർമാതാക്കൾ.

മെയ് ഒന്നിന് ആദ്യ ബാച്ച് സ്പുട്നിക് വാക്സിന്‍ ഇന്ത്യയിലെത്തിയിരുന്നു. വൈകാതെ കൂടുതൽ ബാച്ചുകൾ റഷ്യയിൽ നിന്നും ഇന്ത്യയിലെത്തുമെന്നും ഡോ. റെഡ്ഡീസ് ലാബ് വ്യക്തമാക്കി. അടുത്തയാഴ്ച മുതല്‍ സ്പുട്നിക് വാക്സിന്‍ വിപണിയില്‍ ലഭ്യമാകുമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. റഷ്യയിലെ ഗമേലയ നാഷണൽ സെൻ്റർ വികസിപ്പിച്ച സ്പുട്‌നിക്കിൻ്റെ നിർമാണം ജൂലൈയിൽ ഇന്ത്യയിൽ ആരംഭിക്കും.

ഏപ്രില്‍ മാസമാണ് ഇന്ത്യയില്‍ സ്പുട്നിക് വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. രാജ്യത്ത് കോവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തിലായിരുന്നു ഇത്. ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ കോവിഡ് വാക്‌സിനാണ് സ്പുട്‌നിക്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീല്‍ഡ്, ഭാരത് ബയോടെകിന്‍റെ കോവാക്‌സിന്‍ എന്നിവയാണ് നിലവില്‍ രാജ്യത്ത് വിതരണം ചെയ്തു വരുന്നത്.

TAGS :

Next Story