Quantcast

യാസ് ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നു; ജാഗ്രത ശക്തിപ്പെടുത്തി സര്‍ക്കാരുകള്‍

നാളെ ഉച്ചയോടെ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ രാവിലെയോടെയാണ് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം യാസ് ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2021-05-25 02:13:55.0

Published:

25 May 2021 2:08 AM GMT

യാസ് ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നു; ജാഗ്രത ശക്തിപ്പെടുത്തി സര്‍ക്കാരുകള്‍
X

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് ഒഡീഷ - ബംഗാൾ തീരങ്ങളോട് അടുക്കുന്നു. ശക്തിയാർജിക്കുന്ന യാസ് വരും മണിക്കൂറുകളിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാറ്റ് നാശം വിതച്ചേക്കാവുന്ന തീരങ്ങളിലായി നൂറോളം ദുരന്ത നിവാരണ വിഭാഗങ്ങളെ വിന്യസിച്ചു. നാളെ ഉച്ചയോടെ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ രാവിലെയോടെയാണ് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം യാസ് ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടത്. ഒഡീഷയിലെ പാരദ്വീപിൽ നിന്ന് 350 കിലോമീറ്റർ പശ്ചിമ ബംഗാളിലെ ദിഗയിൽ നിന്ന് 450 കിലോമീറ്റർ അകലത്തിലുമാണ് യാസ് നിലവിലുള്ളത്. വരും മണിക്കൂറുകളിൽ യാസ് അതിതീവ്ര ചൂഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പാരദ്വീപിനും ദിഗ സുന്ദ൪ബൻ തീരത്തെ സാഗർ ഐലന്‍റിനും ഇടയിലുള്ള ബാലസോറിൽ നാളെ ഉച്ചയോടെ യാസ് തീരം തൊടുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകൂട്ടൽ. പ്രതിരോധ പ്രവ൪ത്തനം ച൪ച്ച ചെയ്യാനായി കഴിഞ്ഞ ദിവസങ്ങളിലായി പ്രധാനമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിമാരുടെയും യോഗം വിളിച്ചിരുന്നു. ഒഡീഷ, ബംഗാൾ, ആന്ധ്ര പ്രദേശ്, തമിഴ്നാട്, മുഖ്യമന്ത്രിമാരും ആൻഡമാൻ നികോബാ൪ ലഫ്റ്റണന്‍റ് ഗവർണറുമാണ് യോഗത്തിൽ പങ്കെടുത്തിരുന്നത്. ഇവിടങ്ങളിലായി ഇതിനകം നൂറോളം ദുരന്ത നിവാരണ സേന വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന് മുന്നോടിയായി ഇവിടങ്ങളിൽ കനത്ത കാറ്റും മഴയുമാണ് അനുഭവപ്പെടുത്തുന്നത്.

TAGS :

Next Story