Quantcast

'ഇതൊരു മണ്ടന്‍ നിയമം'; മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ ഡോക്ടര്‍കെതിരെ കര്‍ണാടക പോലീസ് കേസെടുത്തു

മാസ്ക് ധരിച്ച മറ്റൊരു കസ്റ്റമര്‍ ഇദ്ദേഹത്തോട് മാസ്ക് ധരിക്കാന്‍ പറയുന്നതും ഇദ്ദേഹം അത് നിരസിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്

MediaOne Logo

Web Desk

  • Published:

    19 May 2021 8:12 PM IST

ഇതൊരു മണ്ടന്‍ നിയമം; മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ ഡോക്ടര്‍കെതിരെ കര്‍ണാടക പോലീസ് കേസെടുത്തു
X

മാസ്ക് ധരിക്കാതെ മാളില്‍ ഷോപ്പിങ്ങിനെത്തിയ ഡോക്ടര്‍ക്കെതിരെ കര്‍ണാടക പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാസ്ക് ധരിക്കാത്തതിനെ ചോദ്യം ചെയ്ത കട മാനേജരോട് അത് ഒരു മണ്ടന്‍ നിയമമാണ് എന്നുപറഞ്ഞ് ഡോക്ടര്‍ തര്‍ക്കിച്ചു. കടയിലെ മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും ജീവന് മേല്‍പറഞ്ഞ വ്യക്തി ഭീഷണിയുയര്‍ത്തി എന്ന പരാതിയില്‍ പാന്‍റമിക് ആക്ടിന് കീഴിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ അത് ലംഘിച്ചുകൊണ്ടാണ് ഡോ. ശ്രീനിവാസ് മംഗളൂരുവിലെ ഷോപ്പിങ് മാളിലെ ബില്ലിങ് സെക്ഷനില്‍ നിന്നത്. മാസ്ക് ധരിച്ച മറ്റൊരു കസ്റ്റമര്‍ ഇദ്ദേഹത്തോട് മാസ്ക് ധരിക്കാന്‍ പറയുന്നതും ഇദ്ദേഹം അത് നിരസിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് മാനേജര്‍ ഇടപെടുകയും മാസ്ക് വെക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ വാക്കുതര്‍ക്കത്തിലാണ് മാസ്ക് ധരിക്കുന്നത് മണ്ടന്‍ നിയമമാണ് എന്ന് ഡോക്ടര്‍ പറയുന്നത്.

ഇന്ന് കര്‍ണാടകയില്‍ 30,000 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെയുള്ള കോവിഡ് രോഗികളുടെ എണ്ണം 5.75 ലക്ഷം പിന്നിട്ടു.

TAGS :

Next Story