Quantcast

വയോധികയെ പീഡിപ്പിച്ച ശേഷം കുത്തിക്കൊന്നു: പ്രതി പിടിയില്‍

62കാരിയെ 20ഓളം തവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    15 Jun 2021 8:34 AM GMT

വയോധികയെ പീഡിപ്പിച്ച ശേഷം കുത്തിക്കൊന്നു: പ്രതി പിടിയില്‍
X

ഡൽഹിയിൽ വയോധി​കയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കുത്തിക്കൊന്നു. 62കാരിയെ 20ഓളം തവണ കു​ത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു​. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്​ഥാനത്തിൽ പ്രതിയെ അറസ്റ്റ്​ ചെയ്​തു.

വയോധിക കൊല്ലപ്പെട്ട വിവരം ആശുപത്രി അധികൃതരാണ്​ പൊലീസിനെ അറിയിച്ചത്​. കഴുത്തില്‍​ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച്​ ആഴത്തില്‍ പരിക്കേല്‍പ്പിച്ചിരുന്നു. ഇരുപതോളം തവണ കുത്തേറ്റ പാടുകളും ശരീരത്തിലുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അവര്‍ മരിച്ചിരുന്നുവെന്ന് പൊലീസ് ഓഫീസര്‍ പ്രിയങ്ക കശ്യപ് പറഞ്ഞു.

സംഭവത്തിൽ കൊലപാതക കുറ്റം ചുമത്തി പൊലീസ്​ കേസെടുത്തു. വീടിന് സമീപത്തുള്ള​ സി.സി.ടി.വിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയിൽ നിന്ന്​ ആയുധങ്ങള്‍ കണ്ടെടുത്തു. സംഭവം നടക്കുമ്പോള്‍ താന്‍ കുടിച്ച് ബോധം കെട്ട അവസ്ഥയിലായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

സുരക്ഷാ ജീവനക്കാരനായ വയോധികയുടെ മകൻ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ്,​ അമ്മ​യെ ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടത്. ബിഹാർ സ്വദേശിയാണ് ഇവര്‍. മകനൊപ്പം ഡൽഹിയിലാണ്​ താമസം. പച്ചക്കറികൾ വില്‍പ്പനക്കാരിയായി ജോലി ചെയ്യുകയായിരുന്നു.

TAGS :

Next Story