Quantcast

മഹാരാഷ്ട്ര മുൻ മന്ത്രി കോവിഡ് ബാധിച്ചു മരിച്ചു

നാഗ്പൂറിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. രണ്ടാഴ്ച മുൻപാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്

MediaOne Logo

Web Desk

  • Published:

    27 April 2021 7:43 AM IST

മഹാരാഷ്ട്ര മുൻ മന്ത്രി കോവിഡ് ബാധിച്ചു മരിച്ചു
X

മഹാരാഷ്ട്ര മുൻ മന്ത്രി സഞ്ജയ് ദേവ്താളെ (58) കോവിഡ് ബാധിച്ച് മരിച്ചു. നാഗ്പൂറിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. രണ്ടാഴ്ച മുൻപാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ശരീരത്തിലെ ഓക്‌സിജന്‍റെ അളവ് കുറഞ്ഞതിനെത്തുടർന്ന് കഴിഞ്ഞദിവസം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച സ്ഥിതി വഷളാവുകയും ഞായറാഴ്ച മരണം സംഭവിക്കുകയുമായിരുന്നു.

വിദർഭയിലെ ചന്ദ്രാപുർ സ്വദേശിയാണ് ദേവ്താളെ. കോൺഗ്രസിനെ പ്രതിനിധീകരിച്ച് വറോറ മണ്ഡലത്തിൽ നിന്നു നാലു തവണ നിയമസഭയിലെത്തിയ അദ്ദേഹം പൃഥ്വിരാജ് ചവാൻ മന്ത്രിസഭയിൽ പരിസ്ഥിതി-സാംസ്കാരിക മന്ത്രിയായിരുന്നു.

2014ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു പിന്നാലെ അതേ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചു. ഇതോടെ ദേവ്താളെ ബിജെപിയിൽ ചേർന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നാലെ അദ്ദേഹം ശിവസേനയിലെത്തി. തുടർന്ന് ബിജെപിയിലേക്കുതന്നെ മടങ്ങുകയും ചെയ്തു.

TAGS :

Next Story