Quantcast

രാജ്യത്ത് പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 58 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്കിൽ; ടി.പി.ആർ 5.78 ശതമാനമായി

കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 15 ലക്ഷമായി കുറഞ്ഞു

MediaOne Logo

Web Desk

  • Published:

    5 Jun 2021 6:03 AM GMT

രാജ്യത്ത് പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 58 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്കിൽ; ടി.പി.ആർ 5.78 ശതമാനമായി
X

ഇന്ത്യയിൽ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.2 ലക്ഷം പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്. പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 58 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്കിൽ 3,380 പേർക്ക് കൂടി രോഗം ബാധിച്ച്​ ജീവൻ നഷ്ടപ്പെട്ടു. രാജ്യത്ത്​ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 15,55,248 ​ആയി കുറ‍ഞ്ഞു. തുടർച്ചയായ ഒമ്പതാം ദിവസമാണ്​ രാജ്യത്ത്​ രണ്ട്​ ലക്ഷത്തിൽ താഴെ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്യുന്നത്​.

1,97,894 പേർ രോ​ഗ മുക്തരായി. ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 5.78 ശതമാനമായി കുറഞ്ഞു. 93.38 ശതമാനമാണ്​ ​രാജ്യത്തെ രോഗമുക്​തി നിരക്ക്​. തുടർച്ചയായ 10ാം ദിവസമാണ്​ ​രാജ്യത്ത്​ ടെസ്​റ്റ്​പോസിറ്റിവിറ്റി നിരക്ക്​ 10 ശതമാനത്തിൽ താഴെയാകുന്നത്​. ഇതുവരെ രാജ്യ​ത്ത്​ 2.67 കോടി പേരാണ്​ കോവിഡിൽ നിന്നും മുക്​തി നേടിയത്​.

TAGS :

Next Story