ഭരണ വ്യവസ്ഥ പരാജയം, പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് ജനങ്ങളെ സഹായിക്കൂ; പ്രവര്‍ത്തകരോട് രാഹുല്‍
ഈ പ്രതിസന്ധിയില്‍ ഉത്തരവാദിത്വമുള്ള പൗരന്മാരെയാണ് രാജ്യത്തിനാവശ്യമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

കോവിഡിന്‍റെ രണ്ടാം തരംഗം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഭരണ വ്യവസ്ഥ പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ ദുരിതത്തില്‍ രാജ്യത്തിന് ഉത്തരവാദിത്വമുള്ള പൗരന്മാരെയാണ് ആവശ്യം. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി ജനങ്ങളെ സഹായിക്കാനിറങ്ങണമെന്നാണ് രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്നത്.
"ഭരണ വ്യവസ്ഥ പരാജയമാണ്, അതിനാല്‍ ജനക്ഷേമത്തിനായി സംസാരിക്കേണ്ടത് അനിവാര്യമാണ്. ഈ പ്രതിസന്ധിയില്‍ ഉത്തരവാദിത്വമുള്ള പൗരന്മാരെയാണ് രാജ്യത്തിനാവശ്യം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് ജനങ്ങളെ സഹായിക്കാന്‍ രംഗത്തിറങ്ങണം, ഇതാണ് കോണ്‍ഗ്രസിന്‍റെ ധര്‍മം" രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
കോവിഡ് പ്രതിരോധ നടപടികളിലെ കേന്ദ്ര സര്‍ക്കാരിന്‍റെ വീഴ്ചകളെ ഇതിനു മുമ്പും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് രോഗികള്‍ ഓക്സിജന്‍ കിട്ടാതെ മരിക്കുന്ന സാഹചര്യത്തോടെയാണ് രാഹുല്‍ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രംഗത്തെത്തിയത്.
Adjust Story Font
16

