Quantcast

ലക്ഷദ്വീപില്‍ ഹെല്‍ത്ത് ഡയറക്ടറെ സ്ഥലം മാറ്റി

MediaOne Logo

Web Desk

  • Published:

    19 Jun 2021 12:42 PM GMT

ലക്ഷദ്വീപില്‍ ഹെല്‍ത്ത് ഡയറക്ടറെ സ്ഥലം മാറ്റി
X

ലക്ഷദ്വീപില്‍ ഹെല്‍ത്ത് ഡയറക്ടറെ സ്ഥലം മാറ്റി അഡ്മിനിസ്ട്രേഷന്‍റെ ഉത്തരവ് . കവരത്തിയിലെ ആരോഗ്യ ഡയറക്ടറായിരുന്ന ഡോക്ടർ MK സൗദാബിയെയാണ് മെഡിക്കല്‍ ഓഫീസറായി സ്ഥലം മാറ്റിയത്. സേവ് ലക്ഷദ്വീപ് ഫോറവുമായി സഹകരിച്ച ബി ജെ പി നേതാവ് ജാഫര്‍ ഷായുടെ ഭാര്യയാണ് എം കെ സൗദാബി. ഇവരെക്കാള്‍ ജൂനിയറായ ഡോ എം കെ ബഷീറിനാണ് പകരം ചുമതല നല്‍കിയത്.

അതേ സമയം, ഉടമകളുടെ അനുമതി ഇല്ലാതെ ഭൂമി ഏറ്റെടുക്കാനുളള അഡ്മിനിസ്ട്രേഷന്റെ നീക്കത്തിനെതിരെ ദ്വീപിലുടനീളം പ്രതിഷേധം നടക്കുകയാണ്. കവരത്തിയില്‍ സ്വകാര്യ ഭൂമിയില്‍ നാട്ടിയ കൊടികള്‍ പിഴുതെടുത്ത് ജനപ്രതിനിധികള്‍ പ്രതിഷേധ പ്രകടനം നടത്തി. വ്യാപക പ്രതിഷേധങ്ങള്‍ക്കിടെ ദ്വീപ് സന്ദര്‍ശനം വെട്ടിക്കുറച്ച് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ മടങ്ങി. രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സിനിമ പ്രവർത്തക ആയിഷ സുൽത്താന ലക്ഷദ്വീപിലേക്ക് തിരിച്ചു. നാളെയാണ് ഐഷ കവരത്തി പൊലിസിന് മുന്നിൽ ഹാജരാകുക. സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്ത തുടർ പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് ദ്വീപിൽ ഉടനീളമിന്ന് ജനകീയ പ്രതിഷേധം നടക്കുന്നത്. ഞങ്ങളുടെ സ്ഥലം ഞങ്ങൾക്ക് സ്വന്തം എന്ന പ്ലക്കാർഡുകളുയർത്തിയാണ് കുടിയിറക്കാനുള്ള നീക്കത്തിനെതിരെ ദ്വീപ് ജനത പ്രതിഷേധിക്കുന്നത്.

TAGS :

Next Story