Quantcast

രാജസ്ഥാനിൽ പശുക്കടത്താരോപിച്ച് ആൾക്കൂട്ടാക്രമണം; ഒരാൾ മരിച്ചു

MediaOne Logo

Web Desk

  • Published:

    14 Jun 2021 9:58 AM GMT

രാജസ്ഥാനിൽ പശുക്കടത്താരോപിച്ച് ആൾക്കൂട്ടാക്രമണം; ഒരാൾ മരിച്ചു
X

രാജസ്ഥാനിലെ ചിറ്റോഗഡിൽ പശുക്കടത്ത് ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു. മധ്യപ്രദേശിലെ അചൽപൂർ സ്വദേശി ബാബു ലാൽ ഭിൽ. ഗുരുതര പരിക്കുകളോടെ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച വാഹനം തടഞ്ഞു നിർത്തിയ അക്രമികൾ ഇരുവരെയും മർദിക്കുകയായിരുന്നു.

രാജസ്ഥാനിലെ ബേഗുവിൽ നടന്ന സംഭവുമായി ബന്ധപ്പെട്ട് കുറച്ചു പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. " ഒരുകൂട്ടം ആളുകൾ വാഹനത്തിൽ പശുക്കളെ കൊണ്ടുപോവുകയായിരുന്ന രണ്ടു പേരെ മർദിക്കുന്നുവെന്ന് അർധരാത്രിയോടെ സ്റ്റേഷനിൽ വിവരം ലഭിച്ചു. ഞങ്ങൾ സംഭവസ്ഥലത്തെത്തുമ്പോൾ സമീപ ഗ്രാമങ്ങളിൽ നിന്നുള്ള ആളുകൾ രണ്ടു പേരെ ആക്രമിക്കുന്നത് കണ്ടു." - ഐ.ജി സത്യവീർ സിംഗ് പറഞ്ഞു.

" അക്രമികൾ അവരുടെ രേഖകളും മൊബൈൽ ഫോണുകളും കൈക്കലാക്കിയിരുന്നു. പൊലീസ് എത്തിയപ്പോൾ അക്രമികൾ ഓടിപ്പോയി. ഞങ്ങൾ അവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. ബാബു മരണപ്പെട്ടു. പിന്റുവിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു" - അദ്ദേഹം പറഞ്ഞു.

TAGS :

Next Story