Quantcast

ഡിആർഡിഒ വികസിപ്പിച്ച കോവിഡ് മരുന്ന് വേഗത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് പഠനം

കോവിഡ് രോഗികൾക്ക് ഓക്‌സിജൻ നൽകേണ്ടുന്ന ആവശ്യകതയും ഈ മരുന്ന് കുറയ്ക്കുന്നതായി കണ്ടെത്തി.

MediaOne Logo

Web Desk

  • Published:

    9 May 2021 11:57 AM GMT

ഡിആർഡിഒ വികസിപ്പിച്ച കോവിഡ് മരുന്ന് വേഗത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് പഠനം
X

കഴിഞ്ഞ ദിവസം കോവിഡ് രോഗചികിത്സയ്ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച 2 ഡിയോക്സി ഡി ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്നിന് മികച്ച ഫലപ്രാപ്തിയെന്ന് റിപ്പോർ്ട്ട്. ഈ മരുന്ന് പൂർണമായും സുരക്ഷിതമാണെന്നും കോവിഡ് രോഗികളിൽ പെട്ടെന്ന് ഫലമുണ്ടാകുന്നതായും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യുക്ലിയർ മെഡിസിൻ ആൻഡ് അലിയഡ് സയൻസിലെ (ഐഎൻഎംഎസ്) ഡോ. സുധീർ ചാന്ദ്‌ന അറിയിച്ചു.

ഡിആർഡിഒ- ഐഎൻഎംഎസ് സംയുക്തമായി നടത്തിയ പഠനത്തിൽ കോവിഡ് രോഗികൾക്ക് ഓക്‌സിജൻ നൽകേണ്ടുന്ന ആവശ്യകതയും ഈ മരുന്ന് കുറയ്ക്കുന്നതായി കണ്ടെത്തി. കോവിഡ് രോഗികളുടെ രോഗമുക്തി സാധാരാണയെക്കാൾ മൂന്ന് ദിവസം വേഗത്തിൽ നടക്കുന്നുണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ പരീക്ഷണത്തിൽ നാനൂറിലധികം രോഗികളില് നടത്തിയ പരീക്ഷണത്തിലാണ് ഈ നിഗമനത്തിലെത്തിയത്.

ഹൈദരാബാദിലെ ഡോ. റെഡ്ഡി ലബോറട്ടറീസുമായി ചേർന്നാണ് ഡിആർഡിഒ ലാബായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലീഡ് സയൻസസ്(ഇൻമാസ്) മരുന്ന് വികസിപ്പിച്ചത്. പൊടി രൂപത്തിലുള്ളതാണ് മരുന്ന്. വെള്ളത്തിൽ അലിയിപ്പിച്ചാണ് ഇത് കഴിക്കേണ്ടത്. മരുന്നിൽ അടങ്ങിയ സൂക്ഷ്മാണു കോവിഡ് രോഗിയുടെ ശരീരത്തിൽ പ്രവേശിച്ചാൽ പെട്ടെന്നുതന്നെ വൈറസ് വ്യാപനം തടയുകയും രോഗമുക്തി സംഭവിക്കുകയും ചെയ്യുമെന്നാണ് പരീക്ഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. ഇതിനു പുറമെ കൃത്രിമ ഓക്സിജനെ ആശ്രയിക്കേണ്ട സാഹചര്യവും കുറയും. മരുന്ന് പരീക്ഷിച്ച രോഗികളിൽ വേഗത്തിൽ രോഗമുക്തിയുണ്ടായിട്ടുണ്ട്. ആർടിപിസിആർ ടെസ്റ്റിൽ പെട്ടെന്നു തന്നെ ഇവർക്ക് കോവിഡ് നെഗറ്റീവായി.

2020 ഏപ്രിലിൽ കോവിഡിന്‍റെ ആദ്യ തരംഗത്തിനിടെയാണ് ഇൻമാസ്-ഡിആർഡിഒ ശസ്ത്രജ്ഞർ ചേർന്ന് ലബോറട്ടറികളിൽ മരുന്ന് പരീക്ഷണം നടത്തിയത്. ഹൈദരാബാദിലെ സെന്‍റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്കുലാർ ബയോളജിയുടെ സഹായത്തോടെയായിരുന്നു പരീക്ഷണം.

TAGS :

Next Story