സര്‍ട്ടിഫിക്കേഷന്‍ പ്രായമനുസരിച്ച് മാറും; സിനിമ ഭേദഗതി ബില്ലിന്‍റെ കരട് തയ്യാറായി
കരട് ബില്ലില്‍ പൊതുജനാഭിപ്രായം ജൂലൈ രണ്ടിനുള്ളില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിക്കാം.

രാജ്യത്തെ സിനിമാ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച കരട് ബില്ല് തയ്യാറായി. ബില്ലില്‍ കേന്ദ്രം പൊതുജനാഭിപ്രായം തേടി. ജൂലൈ രണ്ടിനുള്ളില്‍ അഭിപ്രായം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിക്കാനാണ് നിര്‍ദേശം.
സിനിമാട്ടോഗ്രാഫ് ഭേദഗതി 2021 പ്രകാരം പ്രായമനുസരിച്ച് മൂന്ന് കാറ്റഗറികളായി തിരിച്ച് സിനിമകള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നടത്താനാണ് തീരുമാനം. ഏഴ് വയസിന് മുകളില്‍, 13 വയസിന് മുകളില്‍, 16 വയസിന് മുകളില്‍ എന്നിങ്ങനെയാണ് ഇപ്പോള്‍ കാറ്റഗറികള്‍ നിര്‍ദേശിച്ചിരിക്കുന്നത്.
സിനിമയുടെ വ്യാജ പതിപ്പ് ഉണ്ടാക്കിയാല്‍ ജയില്‍ ശിക്ഷയ്ക്കും ശിപാര്‍ശയുണ്ട്. മൂന്ന് മാസം വരെ തടവുശിക്ഷയും മൂന്നു ലക്ഷം വരെ പിഴയും ഈടാക്കാനാണ് വ്യവസ്ഥ. വ്യാജപതിപ്പെന്ന പരാതി ലഭിച്ചാല്‍ സെന്‍സര്‍ബോര്‍ഡ് അനുമതി നല്‍കിയ സിനിമകള്‍ കേന്ദ്രത്തിന് പുനഃപരിശോധിക്കാം.
സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമകള്‍ പുനഃപരിശോധിക്കാമെന്ന കേന്ദ്രത്തിന്റെ തീരുമാനം നേരത്തെ കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2000 നവംബറില്‍ സുപ്രീം കോടതിയും ഇത് അംഗീകരിച്ചു. എന്നാല്‍ ഇതിനെതിരാണ് പുതിയ ഭേദഗതി.
Adjust Story Font
16

