Quantcast

കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്നതിന് തെളിവുകളില്ലെന്ന് ഡോ.വി.കെ പോള്‍

വാക്സിനെടുത്ത മുതിര്‍ന്നവര്‍ക്ക് കുട്ടികളെ സംരക്ഷിക്കാനാകുമെന്നും വി.കെ പോള്‍ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    8 Jun 2021 5:39 AM GMT

കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്നതിന് തെളിവുകളില്ലെന്ന് ഡോ.വി.കെ പോള്‍
X

രണ്ടാം തരംഗത്തിന് ശേഷം വരാന്‍ പോകുന്നത് മൂന്നാം തരംഗമാണെന്നും ഇത് ബാധിക്കുന്നത് കുട്ടികളെ ആയിരിക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോവിഡ് ടാസ്ക് ഫോഴ്സ് തലവന്‍ ഡോ.വി.കെ പോള്‍.

മൂന്നാം തരംഗം കുട്ടികളെ പ്രത്യേകമായി ബാധിക്കുമെന്നതിന് ഉറപ്പില്ല. വാക്സിനെടുത്ത മുതിര്‍ന്നവര്‍ക്ക് കുട്ടികളെ സംരക്ഷിക്കാനാകുമെന്നും വി.കെ പോള്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. മൂന്നാം തരംഗത്തിൽ കുട്ടികളെയാണ് ഏറ്റവും കൂടുതൽ രോഗം ബാധിക്കുകയെന്ന് തെളിയിക്കുന്നതിന് ശക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് എയിംസ് ഡല്‍ഹി ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയ പറഞ്ഞു. കുട്ടികളെ സംരക്ഷിക്കുന്നതിനായി മാതാപിതാക്കളോട് വാക്സിനെടുക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. മുതിർന്നവർക്ക് വാക്സിനേഷൻ നൽകിയാൽ കുട്ടികളിലേക്ക് വൈറസ് പടരുന്നത് തടയുമെന്നും വി.കെ പോള്‍ പറഞ്ഞു.

മാതാപിതാക്കള്‍ ഭയപ്പെടേണ്ടെന്നും മൂന്നാം തരംഗം കുഞ്ഞുങ്ങളെ ബാധിക്കുമെന്നതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്ന് ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സും വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത തരംഗത്തിൽ കുട്ടികൾക്ക് കൂടുതൽ ഗുരുതരമായ ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നു. ഒന്നാമത്തെയും രണ്ടാമത്തെയും തരംഗങ്ങളില്‍ നിന്നും വ്യക്തമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നത് ചെറിയൊരു ശതമാനം കുട്ടികൾക്ക് മാത്രമാണ് കടുത്ത അണുബാധയുണ്ടായതെന്ന് വിദഗ്ധര്‍ അവകാശപ്പെടുന്നു. എന്നാല്‍ വലിയൊരു വിഭാഗം കുട്ടികളിലും രോഗം ബാധിച്ചിട്ടും ലക്ഷണങ്ങള്‍ പ്രകടമാകുന്നില്ലെന്നും മറുവാദമുണ്ട്.

TAGS :

Next Story