Quantcast

1005 ടാങ്കറുകളിലായി 18000 മെട്രിക് ടണ്‍ ഓക്സിജന്‍ 15 സംസ്ഥാനങ്ങള്‍ക്ക് നല്‍കി ഒഡീഷ

ഇതുകൂടാതെ 22 ടാങ്കറുകള്‍ ഡല്‍ഹിയിലേക്ക് പുറപ്പെടാന്‍ തയാറായി നില്‍ക്കുകയാണെന്നും ഒഡീഷ പോലീസ് അറിയിച്ചു

MediaOne Logo

Web Desk

  • Published:

    21 May 2021 11:32 AM GMT

1005 ടാങ്കറുകളിലായി 18000 മെട്രിക് ടണ്‍ ഓക്സിജന്‍ 15 സംസ്ഥാനങ്ങള്‍ക്ക് നല്‍കി ഒഡീഷ
X

രാജ്യത്തെ 15 സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും ഓക്സിജന്‍ എത്തിച്ചു നല്‍കി ഓഡീഷ. 1005 ടാങ്കര്‍ ലോറികളിലായി 18540.576 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്സിജനാണ് ഒഡീഷ പോലീസിന്‍റെ നേതൃത്വത്തില്‍ റൂർക്കേല, ജജ്പൂർ, ധെങ്കനാൽ, അങ്കുൾ ജില്ലകളിൽ നിന്ന് ഓക്സിജന്‍ ക്ഷാമം നേരിടുന്ന സ്ഥലങ്ങളിലേക്ക് അയച്ചത്. കൂടുതല്‍ ഓക്സിജന്‍ ടാങ്കറുകള്‍ ഇന്ന് വീണ്ടും പുറപ്പെടും.

കഴിഞ്ഞ 29 ദിവസങ്ങളിലായി ഒഡീഷയിലെ വിവിധ ജില്ലകളില്‍ നിന്നും നിരവധി മെട്രിക് ടണ്‍ ഓക്സിജനാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് അയക്കപ്പെട്ടത്. അങ്കുളില്‍ നിന്നും 1440 മെട്രിക് ടണ്‍ ഓക്സിജനുമായി 90 ടാങ്കറുകളും, ധെങ്കനാലില്‍ നിന്നും 4332 മെട്രിക് ടണ്‍ ഓക്സിജനുമായി 262 ടാങ്കറുകളും, റൂര്‍ക്കേലയില്‍ നിന്നും 7838 മെട്രിക് ടണ്‍ ഓക്സിജനുമായി 410 ടാങ്കറുകളും മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര തിരിച്ച് കഴിഞ്ഞു.

6162 മെട്രിക് ടണ്‍ ആന്ദ്രപ്രദേശിലേക്കും 4332 മെട്രിക് ടണ്‍ തെലങ്കാനയിലേക്കും 1106 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ തമിഴ് നാട്ടിലേക്കും ഒഡീഷ ഇതിനോടകം നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ 22 ടാങ്കറുകള്‍ ഡല്‍ഹിയിലേക്ക് പുറപ്പെടാന്‍ തയാറായി നില്‍ക്കുകയാണെന്നും ഒഡീഷ പോലീസ് അറിയിച്ചു.

TAGS :

Next Story