Quantcast

തന്റെ കഴിവുകേടിനെ മറയ്ക്കാൻ കോവിഡ് പ്രതിസന്ധിയെ പ്രധാനമന്ത്രി അവഗണിച്ചതായി പ്രശാന്ത് കിഷോര്‍

മഹാമാരിക്കെതിരായ പോരാട്ടത്തിൽ വിജയം അവകാശപ്പെടാൻ പ്രധാനമന്ത്രി ജനങ്ങളെ കബളിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു

MediaOne Logo

ubaid

  • Updated:

    2021-04-21 10:58:05.0

Published:

21 April 2021 10:54 AM GMT

തന്റെ കഴിവുകേടിനെ മറയ്ക്കാൻ കോവിഡ് പ്രതിസന്ധിയെ പ്രധാനമന്ത്രി അവഗണിച്ചതായി പ്രശാന്ത് കിഷോര്‍
X

പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് -19 പ്രതിസന്ധിയെ അവഗണിക്കുകയാണെന്ന് പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. രാജ്യത്തെ കൊറോണ വ്യാപനത്തിന്റെ ​ഗുരുതര അവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷമാണ് പ്രശാന്ത് കിഷോറിന്റെ പ്രസ്താവന. മഹാമാരിക്കെതിരായ പോരാട്ടത്തിൽ വിജയം അവകാശപ്പെടാൻ പ്രധാനമന്ത്രി ജനങ്ങളെ കബളിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.


മോഡി സർക്കാർ ഇങ്ങനെയാണ് കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തത്:

# 1: വിവേകത്തിന്റെയും ദീർഘദൃഷ്ടിയുടെയും അഭാവം മറക്കുന്നതിന് പ്രശ്നം അവഗണിക്കുക

# 2: പെട്ടെന്ന് നിയന്ത്രണം ഏറ്റെടുക്കുക, വളഞ്ഞ വഴികളിലൂടെ വിജയം അവകാശപ്പെടും

# 3: പ്രശ്നം നിലനിൽക്കുകയാണെങ്കിൽ, അത് മറ്റുള്ളവരുടെ തലയിലേക്കിടുക

# 4: സാഹചര്യം മെച്ചപ്പെടുമ്പോൾ വിജയത്തിന്റെ ക്രെഡിറ്റ് എടുക്കാൻ ഭക്തരുടെ സൈന്യവുമായി തിരിച്ചുവരിക, "കിഷോർ ട്വീറ്റ് ചെയ്തു.

TAGS :

Next Story