Quantcast

ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ വാര്‍ഷികത്തിന് സുവര്‍ണക്ഷേത്രത്തില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം

കര്‍ഷകസമരവുമായി ബന്ധപ്പെട്ട് പൊലീസ് അറ്റസ്റ്റ് ചെയ്ത നടനും ആക്ടിവിസ്റ്റുമായ ദീപ് സിന്ധുവും പരിപാടിക്കെത്തിയിരുന്നു.

MediaOne Logo

Web Desk

  • Published:

    6 Jun 2021 2:21 PM GMT

ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ വാര്‍ഷികത്തിന് സുവര്‍ണക്ഷേത്രത്തില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം
X

ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ വാര്‍ഷികത്തിന് സുവര്‍ണക്ഷേത്രത്തില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കി ശിരോമണി അകാലിദള്‍ പ്രവര്‍ത്തകര്‍. ബാനറുകളും പ്ലേക്കാര്‍ഡുകളുമായി നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ 37ാം വാര്‍ഷികത്തിന്റെ ഭാഗമായി സുവര്‍ണക്ഷേത്രത്തില്‍ ഒരുമിച്ച് കൂടിയത്.

കര്‍ഷകസമരവുമായി ബന്ധപ്പെട്ട് പൊലീസ് അറ്റസ്റ്റ് ചെയ്ത നടനും ആക്ടിവിസ്റ്റുമായ ദീപ് സിന്ധുവും പരിപാടിക്കെത്തിയിരുന്നു. പരിപാടിയുടെ ഭാഗമായി അമൃത്സറില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ ഉണങ്ങാത്ത മുറിവുകള്‍ സിഖ് സമൂഹം എക്കാലവും ഓര്‍മിക്കുമെന്ന് സിഖ് പുരോഹിതനായ ജിതേന്ദര്‍ പറഞ്ഞു. ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നത് പോലെയായിരുന്നു ഓപ്പറേഷന്‍ ബ്ലൂസ്റ്റാറെന്നും അദ്ദേഹം പറഞ്ഞു.

ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഖലിസ്ഥാന്‍ വാദമുയര്‍ത്തിയ ഭിന്ദ്രന്‍ വാലയുടെ നേതൃത്വത്തിലുള്ള ഖലിസ്ഥാന്‍ തീവ്രവാദികളെ സുവര്‍ണക്ഷേത്രത്തില്‍ കയറിയാണ് സൈന്യം വധിച്ചത്. ഇതാണ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ എന്ന് അറിയപ്പെടുന്നത്.

TAGS :

Next Story