Quantcast

സര്‍വകലാശാലകളിലും കോളെജുകളിലും മോദിക്ക് നന്ദിയറിയിച്ച് ബാനര്‍ തൂക്കണമെന്ന് യു.ജി.സി

പോസ്റ്ററില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോയ്ക്കൊപ്പം 'എല്ലാവര്‍ക്കും സൌജന്യമായി വാക്സിന്‍, ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ ക്യാംപെയിന്‍, നന്ദി പിഎം മോദി' എന്നാണ് എഴുതേണ്ടതെന്ന് നിര്‍ദേശമുണ്ട്.

MediaOne Logo

Web Desk

  • Updated:

    2021-06-22 06:29:31.0

Published:

22 Jun 2021 6:16 AM GMT

സര്‍വകലാശാലകളിലും കോളെജുകളിലും മോദിക്ക് നന്ദിയറിയിച്ച് ബാനര്‍ തൂക്കണമെന്ന് യു.ജി.സി
X

എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കാനുള്ള തീരുമാനത്തില്‍ സര്‍വകലാശാലകളിലും കോളെജുകളിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് ബാനര്‍ വെക്കാന്‍ നിര്‍ദേശിച്ച് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യു.ജി.സി). സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റുന്ന സര്‍വകലാശാലകള്‍, കോളേജുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ചയാണ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇത് സംബന്ധിച്ച യു.ജി.സിയുടെ കത്ത് ലഭിച്ചത്. പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് നന്ദി അറിയിച്ചാണ് ഇതെന്നാണ് കത്തില്‍ പറയുന്നത്.

പോസ്റ്ററില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോയ്ക്കൊപ്പം 'എല്ലാവര്‍ക്കും സൌജന്യമായി വാക്സിന്‍, ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ ക്യാംപെയിന്‍, നന്ദി പിഎം മോദി' എന്നാണ് എഴുതേണ്ടതെന്ന് നിര്‍ദേശമുണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ഹോര്‍ഡിംഗുകളുടേയും ബാനറുകളുടേയും അംഗീകൃത രൂപകല്‍പ്പന കേന്ദ്ര വിവര പ്രക്ഷേപണ മന്ത്രാലയം നല്‍കിയതുപോലെയാകുന്നതിനായി രൂപരേഖ അറ്റാച്ച് ചെയ്തിരിക്കുന്നു' യുജിസി സെക്രട്ടറി രജ്‌നിഷ് ജെയിന്റെ സന്ദേശത്തില്‍ പറഞ്ഞു.

ഡല്‍ഹി യൂണിവേഴ്സിറ്റി യു.ജി.സി നിര്‍ദേശം പാലിച്ച് നോര്‍ത്ത്, സൌത്ത് ക്യാംപസുകളില്‍ നിര്‍ദേശ പ്രകാരമുള്ള ബോര്‍ഡ് സ്ഥാപിക്കുമെന്നാണ് വൈസ് ചാന്‍സിലര്‍ പിസി ജോഷി അറിയിച്ചത്. ഡല്‍ഹി സര്‍വകലാശാല, ഹൈദരാബാദ് സര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങളില്‍ ഇതിനോടകം ബാനറുകളും ഹോര്‍ഡിംഗുകളും സ്ഥാപിച്ചുകഴിഞ്ഞു. അത് സര്‍വകലാശാലകളുടെ സാമൂഹിക അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിട്ടമുണ്ട്. 'താങ്ക്യുമോദിജി'എന്ന ഹാഷ്ടാഗാണ് ഇതിനായി നല്‍കിയിരിക്കുന്നത്. അതേ സമയം ഈ നടപടിക്കെതിരെ അക്കാദമിക് വിദഗ്ദ്ധര്‍, വിദ്യാര്‍ഥി സംഘടനകള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നു. യുജിസിയില്‍ അടിമത്തമാണെന്നും മുന്‍ യുജിസി അംഗവും സ്വരാജ് ഇന്ത്യ അധ്യക്ഷനുമായ യോഗേന്ദ്ര യാദവ് പറഞ്ഞു.

ജൂണ്‍ 21 മുതലാണ് രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൌജന്യ വാക്സിന്‍ എന്നത് നടപ്പിലാക്കിയത്.

TAGS :

Next Story