Quantcast

ഭീമാ കൊരേഗാവ് കേസ്: മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവലാഖയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

വീട്ടുതടങ്കൽ കാലയളവ് കസ്റ്റഡിയായി കണക്കാക്കാനാകില്ലെന്ന് കോടതി

MediaOne Logo

Web Desk

  • Published:

    21 May 2021 12:22 PM GMT

ഭീമാ കൊരേഗാവ് കേസ്: മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവലാഖയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
X

ഭീമ കൊരേഗാവ് കേസിൽ മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവലാഖയ്ക്ക് സുപ്രീംകോടതിയിൽ തിരിച്ചടി. ജാമ്യാപേക്ഷ കോടതി തള്ളി. വീട്ടുതടങ്കൽ നിയമപ്രകാരം കസ്റ്റഡിയായി കണക്കാക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

ഗൗതം നവലാഖ 34 ദിവസമാണ് വീട്ടുതടങ്കലിൽ കഴിഞ്ഞത്. ക്രിമിനൽ ശിക്ഷാ നിയമം 167 വകുപ്പിനകത്തു വരുന്നതല്ല ഈ വീട്ടുതടങ്കലെന്ന് ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീംകോടതി രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. ഇദ്ദേഹത്തെ വീട്ടുതടങ്കലിൽവയ്ക്കാനുള്ള ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിൽ ഇത് കസ്റ്റഡി റിമാൻഡിന്റെ ഭാഗമാണോ എന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. ഇതാണ് നവലാഖയ്ക്കു തിരിച്ചടിയായത്.

എന്നാൽ, ഒരു കുറ്റാരോപിതന്റെ മൊത്തം കസ്റ്റഡി റിമാൻഡ് കാലയളവ് കണക്കാക്കുമ്പോൾ വീട്ടുതടങ്കലിൽ ചെലവഴിച്ച സമയവും പരിഗണിക്കാമെന്നും കോടതി അറിയിച്ചു. അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ എൻഐക്ക് സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നവലാഖയുടെ അഭിഭാഷകൻ ജാമ്യഹരജി നൽകിയത്. എന്നാൽ, ഈ മൂന്നു മാസക്കാലയളവിൽ 34 ദിവസത്തെ വീട്ടുതടങ്കലും ഉൾപ്പെടുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞയാഴ്ചയും നവലാഖയുടെ ജാമ്യഹരജി സുപ്രീംകോടതി തള്ളിയിരുന്നു.

TAGS :

Next Story