Quantcast

അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ വൈകുന്നു ; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ വിമർശനം

MediaOne Logo

Web Desk

  • Updated:

    2021-05-24 12:57:34.0

Published:

24 May 2021 5:00 PM IST

അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ വൈകുന്നു ; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ വിമർശനം
X

അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ വൈകുന്നതിൽ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ വിമർശനം.സത്യവാങ്മൂലം സമർപ്പിക്കാന്‍ വൈകിയതിനെയാണ് സുപ്രീം കോടതി വിമർശിച്ചത്.. തൊളിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്രം കൈക്കൊണ്ട നടപടിയിൽ സംതൃപ്തിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

അസംഘടിത തൊഴിലാളികളുടെ വിശദാംശങ്ങളടങ്ങിയ ഡാറ്റബേസ് ഉടൻ രൂപീകരിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് കോടതി പരാമർശം. കേസിൽ ജസ്റ്റിസ് അശോക് ഭൂഷൻ, എംആർ ഷാ എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.

TAGS :

Next Story