കോവിഡ് അനാഥരാക്കിയ കുട്ടികള്‍ക്കുള്ള പദ്ധതികളുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് സുപ്രീംകോടതി
കേരളവും ഡല്‍ഹിയുമടക്കം പല സംസ്ഥാനങ്ങളും ഇതിനകം തന്നെ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കോവിഡ് അനാഥരാക്കിയ കുട്ടികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി. ഗുണഭോക്താക്കളെ കുറിച്ചുള്ള വിവരങ്ങളും പദ്ധതി വിലയിരുത്താന്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങളും മറ്റു വിശദാംശങ്ങളും അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കോവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് പ്രത്യേക പദ്ധതികള്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രത്തിനോട് സംസ്ഥാനങ്ങളോടും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
കേരളവും ഡല്‍ഹിയുമടക്കം പല സംസ്ഥാനങ്ങളും ഇതിനകം തന്നെ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് പ്രധാനമന്ത്രി വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചത്. കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും.23 വയസ്സാകുന്ന വേളയില്‍ 10 ലക്ഷം രൂപ ലഭിക്കും വിധമുള്ള സ്ഥിര നിക്ഷേപവും നല്‍കും. പി.എം കെയര്‍ ഫണ്ടില്‍ നിന്നാണ് ഇതിനുള്ള പണം കണ്ടെത്തുക.
ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 25 വരെയുള്ള കാലയളവില്‍ രാജ്യത്ത് 577 കുട്ടികള്‍ കോവിഡ് മൂലം അനാഥരായെന്ന് വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി പറഞ്ഞിരുന്നു.
Adjust Story Font
16

