Quantcast

തമിഴ്‍നാട്ടില്‍ ലോക്ക്ഡൌണ്‍ ജൂണ്‍ 14 വരെ നീട്ടി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ജില്ലകളില്‍ നിയന്ത്രണം

MediaOne Logo

Web Desk

  • Published:

    5 Jun 2021 12:35 PM IST

തമിഴ്‍നാട്ടില്‍ ലോക്ക്ഡൌണ്‍ ജൂണ്‍ 14 വരെ നീട്ടി
X

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൌണ്‍ വീണ്ടും നീട്ടി തമിഴ്‍നാട്. ജൂണ്‍ 14 വരെയാണ് ലോക്ക്ഡൌണ്‍ നീട്ടിയിരിക്കുന്നത്. ഉന്നത തലയോഗത്തിന് ശേഷം തമിഴ്‍നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. ഇളവുകളോടെയാണ് ഇക്കുറി ലോക്ക്ഡൌണ്‍ നീട്ടിയിരിക്കുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ജില്ലകളില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരുമെങ്കിലും മറ്റ് ജില്ലകളില്‍ ഇളവുകളുണ്ടാകും. നിലവില്‍ 11 ജില്ലകളിലാണ് തമിഴ്‍നാട്ടില്‍ ടിപിആര്‍ കൂടുതലുള്ളത്.

പലചരക്ക്, പച്ചക്കറി, ഇറച്ചി, മീന്‍ എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ ആറുമണി മുതല്‍ അഞ്ചുമണിവരെ തുറക്കാം. ഇലക്ട്രീഷന്‍മാര്‍ പ്ലംബര്‍മാര്‍, ആശാരിമാര്‍ എന്നിവര്‍ക്ക് പ്രവര്‍ത്തിക്കാം. ഇ രജിസ്ട്രേഷന്‍ വേണമെന്ന നിബന്ധനയുണ്ട്. റെന്റല്‍ ടാക്സി, ഓട്ടോറിക്ഷ എന്നിവയ്ക്കും സര്‍വീസ് നടത്താനുള്ള അനുമതിയുണ്ട്.

TAGS :

Next Story