Quantcast

'ഇത് നാസി ഭരണകൂടം'; കേന്ദ്രത്തിനെതിരെ രൂക്ഷ പ്രതികരണവുമായി തേജസ്വി യാദവ്

കേന്ദ്ര സര്‍ക്കാര്‍ ഇരുവര്‍ക്കുമെതിരെ പകപോക്കുകയാണെന്നും ഇത് നാസി സര്‍ക്കാര്‍ ആണെന്നുമായിരുന്നു ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന്‍റെ പ്രതികരണം.

MediaOne Logo

  • Published:

    3 March 2021 1:11 PM GMT

ഇത് നാസി ഭരണകൂടം; കേന്ദ്രത്തിനെതിരെ രൂക്ഷ പ്രതികരണവുമായി തേജസ്വി യാദവ്
X

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്‍റെയും നടി തപ്‍സി പന്നുവിന്‍റെയും വസതികളില്‍ നടന്ന റെയ്ഡിനെതിരെ രൂക്ഷ പ്രതികരണവുമായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്.

ബോളിവുഡില്‍ നിന്ന് കേന്ദ്രത്തിനെയും മോദിയുടെ ഭരണത്തെയും ഏറ്റവും അധികം വിമർശിച്ചവരിൽ പ്രമുഖരാണ് സംവിധായകൻ അനുരാഗ് കശ്യപും നടി തപ്‌സി പന്നുവും. ഇരുവരുടേയും വസതികളില്‍ ആദായനികുതി വകുപ്പിന്‍റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചക്ക് റെയ്ഡ് നടക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇരുവര്‍ക്കുമെതിരെ പകപോക്കുകയാണെന്നും ഇത് നാസി സര്‍ക്കാര്‍ ആണെന്നുമായിരുന്നു ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന്‍റെ പ്രതികരണം.

''തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാൻ സര്‍ക്കാര്‍ സംവിധാനങ്ങളായ ഐ.ടി, സി.ബി.ഐ, ഇ.ഡി എന്നിവയെ ഉപയോഗിച്ച് കേന്ദ്രം സ്വഭാവഹത്യ നടത്തുകയാണ്. അഭിപ്രായങ്ങളും നിലപാടുകളും തുറന്നുപറയുന്ന സാമൂഹ്യ പ്രവർത്തകരെയും പത്രപ്രവർത്തകരെയും, കലാകാരന്മാരെയും പിന്തുടർന്ന് ഈ നാസി സർക്കാർ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.'' തേജസ്വി യാദവ് ട്വിറ്ററില്‍ കുറിച്ചു.

കേന്ദ്ര സര്‍ക്കാരിന്‍റെ പല നയങ്ങളെയും പ്രത്യക്ഷമായിത്തന്നെ വളരെ കടുത്ത ഭാഷയില്‍ ഇരുവരും മുമ്പ് വിമര്‍ശിച്ചിരുന്നു. പൌരത്വ ഭേദഗതി നിയമത്തെയും പ്രതിഷേധക്കാര്‍‌ക്കെതിരെ നടന്ന അക്രമത്തെയും അനുരാഗ് കശ്യപ് രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. വിവാദമായ കാര്‍ഷിക നയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ഉള്‍പ്പെടെ നിരവധി സാമൂഹ്യ വിഷയങ്ങളില്‍ തപ്സി പന്നുവും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതിന്‍റെ പകപോക്കലാണ് കേന്ദ്രം ഇരുവര്‍ക്കെതിരെയും നടത്തുന്നത് എന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

ये भी पà¥�ें- ''തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തവര്‍ക്കെതിരെ ബി.ജെ.പിയുടെ 'എ ടീം' പണി തുടങ്ങി''

TAGS :

Next Story