Quantcast

ഒമാനിൽ കോവിഡ് ബാധിച്ച് 35 മരണം കൂടി

3,538 പേർക്ക് കോവിഡ് ബാധിച്ചു; സുഖം പ്രാപിച്ചത് 3,719 പേർ

MediaOne Logo

Web Desk

  • Published:

    26 April 2021 4:05 AM GMT

ഒമാനിൽ കോവിഡ് ബാധിച്ച് 35 മരണം കൂടി
X

ഒമാനിൽ കോവിഡ് ബാധിച്ച് 35 പേർ കൂടി മരിച്ചു. കഴിഞ്ഞ മൂന്നു ദിവസത്തെ കണക്കാണ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,977 ആയി.

3,538 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 188,816 ആയി. 3,719 പേർ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രോഗമുക്തി പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗവിമുക്തരുടെ എണ്ണം 1,68,770 ആയി ഉയർന്നു. ബാക്കി 18,069 രോഗികളാണ് ഒമാനിൽ നിലവിലുള്ളത്.

95 പേരെ കഴിഞ്ഞ ദിവസങ്ങളിലായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുൾപ്പടെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 818 ആണ്. ഇതിൽ 272 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.

മസ്‌കത്ത് ഗവർണറേറ്റിൽ 2,045 പേരാണ് രോഗബാധിതരായത്. ഇതിൽ 665 പേരും മസ്‌കത്തിൽ തന്നെയാണ്. ബോഷർ, സീബ് എന്നിവിടങ്ങളിൽ 460 വീതവും സലാലയിൽ 305ഉം സൊഹാറിൽ 159ഉം പേരാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രോഗബാധിതരായത്.

TAGS :

Next Story