വിജയശിൽപികൾ ഇവർ; മീഡിയവൺ ബിസിനസ് അവാർഡ്സ് അഞ്ചാം എഡിഷൻ പുരസ്കാരം പ്രഖ്യാപിച്ചു
വിഷനുകൾ, സ്ട്രാറ്റജികൾ, നിലപാടുകൾ കൊണ്ട് വ്യവസായ മേഖലയെ മാറ്റിയ 16 പേരാണ് ഇത്തവണ അവാർഡിന് അർഹരായത്.
ലോകത്തിന്റെ ഭാവിയെ തെളിച്ചമുള്ളതാക്കി മാറ്റിയതായിരുന്നു വ്യവസായിക ഇൻകാൻഡസെന്റ് ലൈറ്റ് ബൾബിന്റെ കണ്ടുപിടിത്തം. പക്ഷേ, മാൻലോ പാർക്കിലെ മാന്ത്രികനായി ലോകം തോമസ് ആൽവ എഡിസണെ വിശേഷിപ്പിച്ചത് ആ ഒരു കണ്ടുപിടിത്തത്തിന്റെ മാത്രം പേരിലല്ല. അന്നുവരെ ആരും സംബോധന ചെയ്യാത്ത പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അതിന് പരിഹാരം കണ്ടെത്തി, അവ വ്യവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച് എല്ലാവരിലേക്കും എത്തിക്കുക കൂടി ചെയ്തത് കൊണ്ടാണ്. അങ്ങനെ ചില പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്, അവയ്ക്ക് ഫലവത്തായ പരിഹാരം കണ്ടെത്തി, അതിലൂടെ വ്യവസായിക ലോകം കെട്ടിപ്പടുക്കുകയും അതുവരെ പിന്തുടർന്ന രീതികളെ മാറ്റിമറിക്കുകയും ചെയ്ത വിജയശിൽപികൾക്ക് മീഡിയവൺ ബിസിനസ് എക്സലൻസ് അവാർഡ് നൽകുന്നു. മീഡിയവൺ ബിസിനസ് അവാർഡ്സ് അഞ്ചാം എഡിഷനിലെ വിജയികളെ പ്രഖ്യാപിച്ചു.
ഓരോരുത്തരും വ്യവസായ മേഖലയിൽ കൊണ്ടുവന്ന മാറ്റങ്ങൾ, മേഖലയെ മാറ്റിയ വിഷനുകൾ, സ്ട്രാറ്റജികൾ, തുടങ്ങി നിരവധി മാനദണ്ഡങ്ങൾ പരിഗണിച്ചാണ് പാനൽ, പുരസ്കാര ജേതാക്കളെ കണ്ടെത്തിയത്. ലൈഫ്ടൈം അച്ചീവ്മെന്റ്, ബിസിനസ് ഐക്കൺ ഓഫ് ദ ഇയർ, എൻട്രപ്രണർ ഓഫ് ദ ഇയർ, എക്സലൻസ് ഇൻ ബിൽഡിങ് എൻട്രപ്രണർ തുടങ്ങി 16 കാറ്റഗറികളിലാണ് അവാർഡുകൾ. ജേതാക്കൾക്ക് പുരസ്കാരങ്ങൾ സെപ്റ്റംബർ 9, വൈകീട്ട് 5 മണിക്ക്, തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വിതരണം ചെയ്യും. ചടങ്ങിൽ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി പങ്കെടുക്കും.
വിജയശിൽപികൾ ഇവർ
മീഡിയവൺ ബിസിനസ് എക്സലൻസ് അവാർഡിലെ അഞ്ചാം പതിപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. 100 വർഷം പാരമ്പര്യമുള്ള സ്ഥാപനങ്ങളും ഒരു വർഷത്തിനുള്ളിൽ വിജയത്തിലേക്ക് എത്തിയ സംരംഭങ്ങളും പുരസ്കാരം ലഭിച്ചവരിൽ ഉൾപ്പെടുന്നു.
മീഡിയവൺ ബിസിനസ് എക്സലൻസ് അവാർഡ്സ് 2026ലെ ഏറ്റവും വലിയ പുരസ്കാരമായ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ചത് ദക്ഷിണേന്ത്യന്‍ വസ്ത്രവിപണിയിൽ പട്ടിന്റെ പുത്തന്‍ വഴി തെളിച്ച കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടിഎസ് പട്ടാബിരാമനാണ്. കല്യാണിനെ റീബ്രാൻഡ് ചെയ്ത് കേരളത്തിനകത്തും പുറത്തും ഖ്യാതിയെത്തിച്ചത് അദ്ദേഹത്തിന്റെ കൃത്യമായ വിഷനും ആശയങ്ങളും.
ഓരോ പുതിയ ആശയങ്ങളും നൂലിഴ കീറി പരിശോധിച്ച്, ഇഴചേർത്ത് നെയ്തപ്പോൾ ചെറിയ റീട്ടെയ്ൽ ബിസിനസ്, സൗത്ത് ഇന്ത്യൻ ബ്രാൻഡായി വളർന്നു.
മീഡിയവൺ ബിസിനസ് ഐക്കൺ ഓഫ് ദ ഇയർ അവാർഡ് ലഭിച്ചത് ഐഡി ഫ്രഷ് ഫുഡ് ചെയർമാനും ഗ്ലോബൽ സിഇഒയുമായ പിസി മുസ്തഫ. ഗ്രാമത്തിൽ നിന്ന് ലോകത്തിന്റെ അടുക്കളകളിലേക്ക് ഒരു പുതിയ ഫ്രഷ്നെസ് എത്തിച്ച ബിസിനസ്സ് ഐക്കൺ!
മീഡിയൺ ബിസിനസ് എൻട്രപ്രണർ ഓഫ് ദ ഇയർ അവാർഡ് അസെറ്റ് ഹോംസ് ഫൗണ്ടറും മാനേജിങ് ഡയറക്ടറുമായ സുനിൽ കുമാർ വി ഏറ്റുവാങ്ങും. സ്വന്തം സംരംഭകത്വത്തിലൂടെ ആയിരക്കണക്കിന് കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നത്തിന് ചിറകുകള്‍ നല്‍കിയ ബ്രാൻഡാണ് അസെറ്റ്.
2026ലെ ബിസിനസ് എക്സലൻസ് ഇൻ ബിൽഡിങ് എൻട്രപ്രണേഴ്സ് (Excellence in Building Entrepreneurs) പുരസ്കാരത്തിനായി എമിറേറ്റ്സ് ഫസ്റ്റ് ഗ്രൂപ്പ് (Emirates First Group) സിഇഒയും മാനേജിങ് ഡയറക്ടറുമായ ജമാദ് ഉസ്മാനെ തെരഞ്ഞെടുത്തു.
ബിസിനസുകാരെ ബിസിനസ് പഠിപ്പിച്ചു കൊണ്ട് ഇക്കോസിസ്റ്റത്തെ കൂടുതൽ മെച്ചപ്പെടുത്തുകയാണ് എമിറേറ്റ്സ്
ആരോഗ്യ സംരക്ഷണ രംഗത്ത് തനതായ മുദ്ര പതിപ്പിച്ച അവിസെന്‍ ആന്‍റ് അവെന്‍സോ ഫാർമ (Avicen & Avenzo Pharma) മാനേജിങ് ഡയറക്ടറും ഫൗണ്ടറുമായ നിസ്സാർ എടത്തുംചാൽ എക്സലൻസ് ഇൻ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രി (Excellence in Pharmaceutical Industry) അവാർഡിന് അർഹരായി.
ആരോഗ്യ സംരക്ഷണ രംഗത്ത് തനതായ മുദ്ര പതിപ്പിച്ച സ്ഥാപനമെന്ന നിലയിലാണ് പുരസ്കാരം.
കൈരളി ഗ്രൂപ്പ് (Kairali Group) മാനേജിങ് ഡയറക്ടർ നാദർഷ എം എക്സലൻസ് ഇൻ ജ്വല്ലറി റീട്ടെയിൽ (Excellence in Jewellery Retail) അവാർഡ് കരസ്ഥമാക്കി. ധീരമായ തീരുമാനങ്ങളും വ്യത്യസ്തമായ പരീക്ഷണങ്ങളുമായി ആയിരകണക്കിന് ആളുകൾ ചെയ്തിരുന്ന ബിസിനസിൽ വെന്നിക്കൊടി പാറിക്കാൻ നാദർഷയ്ക്ക് സാധിച്ചു.
എക്സലൻസ് ഇൻ ഗ്ലോബൽ മെഡിക്കൽ എജ്യുക്കേഷൻ കൺസൾട്ടൻസി (Excellence in Global Medical Education Consultancy) കാറ്റഗറിയിൽ ഹെൽപ് അബ്രോഡ് മാനേജിങ് ഡയറക്ടർ ഡോ. ഫവാസ് ഉസ്മാൻ അലി പുരസ്കാരം സ്വന്തമാക്കി. ഒരു മെഡിക്കൽ വിദ്യാർഥിയിൽ നിന്ന് എൻട്രപ്രണറായി വിജയം കൈവരിച്ച വ്യക്തിയാണ് ഡോ. ഫവാസ്.
ഓരോ വീട്ടിലും സന്തോഷവും സുരക്ഷയും സൗകര്യങ്ങളും വിശ്വസ്തതയോടെ എത്തിച്ച, വീടകങ്ങളെ കൂടുതല്‍ പ്രിയങ്കരമാക്കിയ ബ്രാൻഡിനാണ് ഇത്തവണത്തെ മീഡിയവൺ ബിസിനസ് എക്സലൻസ് ഇൻ കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലൈൻസ് പുരസ്കാരം (Excellence in Consumer Electronics & Home Appliances). മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡായ പിട്ടാപ്പിള്ളിൽ മാനേജിങ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ പുരസ്കാരത്തിന് അർഹനായി.
നമ്മുടെ നാട്ടിലെ ചെറിയ സാഹചര്യങ്ങളിൽ നിന്ന്, ഒന്നുമില്ലായ്മയിൽ നിന്ന് യാത്രതിരിച്ച് യൂറോപ്പിന്‍റെ മണ്ണില്‍ ഒരു കംപ്ലീറ്റ് ബിസിനസ് ഇക്കോസിസ്റ്റമുണ്ടാക്കിയ സിഎഫ്സി (CFC Group) ഗ്രൂപ്പ് ഫൗണ്ടറും സിഇഒയുമായ നസിം പുത്തൻ ഔട്ട്സ്റ്റാൻഡിങ് യൂറോപ്യൻ ബിസിനസ് ലീഡർഷിപ്പായി (Outstanding European Business Leadership).
മനുഷ്യൻ എപ്പോഴും പ്രകൃതിയെയും, പ്രകൃതി വിഭവങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ആ തിരിച്ചറിവിൽ പ്രകൃതിയെ മാനിച്ച്, ഭാവി തലമുറയ്ക്കായി ഹരിത ഊർജത്തിന്റെ പുതിയ സാധ്യതകൾ തുറന്ന ബ്രാൻഡിനാണ് എക്സലൻസ് ഇൻ റിന്യുബിൾ എനർജി സൊല്യൂഷൻസ് (Excellence in Renewable Energy Solutions) പുരസ്കാരം. മൂപ്പൻസ് സോളാർ (Moopens Solar) സിഇയും ഡയറക്ടറുമായ ഫയസ് സലാം പുരസ്കാരത്തിന് അർഹനായി.
ഏവിയേഷൻ ആൻഡ് ഹോസ്പിറ്റാലിറ്റി രംഗങ്ങളിലെ മികച്ച പരിശീലനത്തിലൂടെ ദക്ഷിണേന്ത്യയിലെ ആയിരക്കണക്കിന് യുവാക്കളുടെ കരിയർ തന്നെ മാറ്റിയ ഇസിആർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ മധു ടി ഭാസ്കരൻ എക്സലൻസ് ഇൻ ഏവിയേഷൻ ആൻഡ് ഹോസ്പിറ്റാലിറ്റി (Excellence in Aviation and Hospitality) പുരസ്കാര ത്തിന് അർഹരായി.
മാനേജ്മെന്റ് കൺസൾട്ടിംഗിലൂടെ നിരവധിയാളുകളുടെ ബിസിനസ്സുകൾക്ക് വിജയ വഴി കാണിച്ചു കൊടുത്ത അറേബ്യൻ ആക്സസ് മാനേജ്മെന്റ് കൺസൾട്ടന്റ് (Arabian Access Management Consultant) ഫൗണ്ടറും സിഇഒയുമായ ജൗഹർ മാളിയേക്കൽ ബിസിനസ് എക്സലൻസ് ഇൻ മാനേജ്മെന്റ് കൺസൾട്ടിങ് അവാർഡ് (Excellence in Management Consulting) കരസ്ഥമാക്കി.
ആരോഗ്യ മേഖലയുടെ മുന്നേറ്റത്തിലൂടെ ഒരു നാടിനെ ആകെ മാറ്റിയ വ്യക്തിത്വത്തിനാണ് മീഡിയവൺ എക്സലൻസ് ഇൻ ഹെൽത്ത് കെയർ അവാർഡ് നൽകുന്നത്. ആരോഗ്യ മേഖലയുടെ മുന്നേറ്റം ഒരു നാടിനെ ആകെ മാറ്റിയ ഏഷ്യൻ ഹെൽത്ത് കെയർ ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനുമായ സൈദ് തങ്ങൾക്കാണ് ഇത്തവണത്തെ പുരസ്കാരം.
ഓരോ വിദ്യാർഥിയുടെയും പഠനരീതികളെ തിരുത്തിയെഴുതി അവരുടെ ഭാവി പുനർനിർമിച്ച ബ്രാൻഡിനുള്ള പുരസ്കാരമായ എക്സലൻസ് ഇൻ എജ്യുക്കേഷൻ സ്റ്റാർട്ടപ്പ് ഓഫ് ദ ഇയർ പുരസ്കാരം ഇൻസ്റ്റിൽ ലേണിങ് ഹബ്ബിനാണ്.
സുസ്ഥിര ബിസിനസുകൾക്കുള്ള എക്സലൻസ് ഇൻ വാട്ടർ ആൻഡ് എൻവറോൺമെന്റൽ റിസേർച്ച് (Excellence in Water & Environmental Research) പുരസ്കാരത്തിന് അർഹനായിരിക്കുന്നത് വാട്ടർമാഖ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് എൻവറോൺമെന്റൽ റിസേർച്ച് (Watermaq Institute of Water & Environmental Research) ഫൗണ്ടറും സിഇഒയുമായ ഇകെ മരക്കാർക്ക് ലഭിച്ചു.
ഡിജിറ്റൽ യുഗത്തിലെ പഠന സാധ്യതകളെ തികച്ചും പോസിറ്റീവായി ഉപയോഗപ്പെടുത്തി, ലേണിംഗും മെന്ററിംഗും ഒരു പുതിയ തലത്തിലേക്ക് ഉയർത്തിയ ബ്രാൻഡാണ് അയാഡി ക്ലൗഡ്‌വേർസിറ്റി (AYADI CLOUDVERSITY). ഇത്തവണത്തെ എക്സലൻസ് ഇൻ ഡിജിറ്റൽ ലേണിങ് ആൻഡ് മെന്ററിങ് അവാർഡ് (Excellence in Digital Learning & Mentoring Award) അയാഡിക്കാണ് ലഭിച്ചത്.
Adjust Story Font
16

