Quantcast

ആഘോഷങ്ങളൊക്കെ ഇനി വീട്ടിൽ മതി; കോവിഡിൽ നിലപാട് കടുപ്പിച്ച് തമിഴ്നാട്.

ഒക്ടോബർ 31 വരെ നിയന്ത്രണം ശക്തമാക്കും

MediaOne Logo

ഹാരിസ് നെന്മാറ

  • Updated:

    2021-09-10 05:16:48.0

Published:

10 Sep 2021 5:02 AM GMT

ആഘോഷങ്ങളൊക്കെ ഇനി വീട്ടിൽ മതി; കോവിഡിൽ നിലപാട് കടുപ്പിച്ച് തമിഴ്നാട്.
X

കോവിഡിൽ നിലപാട് കടുപ്പിച്ച് തമിഴ്നാട്. കേരളത്തിൽ കോവിഡ് വ്യാപനം കൂടുന്നതും മൂന്നാം തരംഗത്തെക്കുറിച്ച കേന്ദ്രത്തിൻ്റെ മുന്നറിയിപ്പും കണക്കിലെടുത്താണ് നിയന്ത്രണം. ആഘോഷങ്ങൾക്കും രാഷ്ട്രീയ പൊതുയോഗങ്ങൾക്കുമൊക്കെ ഒക്ടോബർ 31 വരെ നിയന്ത്രണമേർപ്പെടുത്തി.

തമിഴ്നാട്ടിൽ ഇന്നലെ 1596 പുതിയകേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21 മരണങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. കോയമ്പത്തൂർ, ചെന്നൈ, ഈറോഡ്, ചെങ്കൽപേട്ട് ജില്ലകളിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ദിനേനയുള്ള കണക്കുകൾ കുറവാണെങ്കിലും ചില ജില്ലകളിൽ കോവിഡ് വ്യാപനം കൂടുതലാണെന്നും അത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു. മതപരമായ ആഘോഷങ്ങൾ വീടുകളിലാക്കണമെന്നും ആളുകൾ കൂട്ടം കൂടുന്നതൊഴിവാക്കണമെന്നും അദ്ദേഹം നിർദേശം നൽകി .

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കുള്ള പൊതുഗതാഗതം തമിഴ്നാട് സർക്കാർ നിർത്തി വച്ചു.

TAGS :

Next Story