Quantcast

ഗുജറാത്തിൽ കോവിഡ് മരുന്നുതട്ടിപ്പ്‌; റെംഡെസിവിർ കുപ്പിയിൽ വെള്ളം നിറച്ച് വിൽപന!

വ്യാജ മരുന്ന് വിൽപന നടത്തിയത് കൊള്ളവിലയ്ക്ക്

MediaOne Logo

Web Desk

  • Updated:

    2021-04-23 06:09:00.0

Published:

23 April 2021 5:59 AM GMT

ഗുജറാത്തിൽ കോവിഡ് മരുന്നുതട്ടിപ്പ്‌; റെംഡെസിവിർ കുപ്പിയിൽ വെള്ളം നിറച്ച് വിൽപന!
X

കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിർ മരുന്നുകുപ്പിയിൽ വെള്ളം നിറച്ച് വൻവിലയ്ക്ക് വിൽപന! ഗുജറാത്തിലെ യോഗിചൗക്കിലാണ് സംഭവം. രാജ്യത്ത് കോവിഡ് മരുന്നുകൾക്കും വാക്‌സിനും വൻ ക്ഷാമം നേരിടുമ്പോഴാണ് പ്രധാനമന്ത്രിയുടെ നാട്ടിൽനിന്ന് മരുന്നുതട്ടിപ്പ് വാർത്ത പുറത്തുവരുന്നത്.

ദിവ്യേഷ് എന്നു പേരുള്ളയാളാണ് കോവിഡ് രോഗികൾക്കു നൽകുന്ന ഇൻെജക്ഷന് ഉപയോഗിക്കുന്ന റെംഡെസിവിർ മരുന്നുകുപ്പിയിൽ വെള്ളം നിറച്ചു വിൽപന നടത്തുന്നതായി പരാതി ഉയർന്നത്. ഇതോടൊപ്പം കോള്ളവിലയ്ക്കാണ് ഇയാൾ മരുന്നുകുപ്പികൾ വിറ്റിരുന്നത്. 7,000 രൂപയാണ് ഓരോ കുപ്പിക്കും ഇയാൾ ഈടാക്കുന്നത്. പ്രതിയെ നാട്ടുകാർ പിടികൂടി സാർത്ഥന പോലീസ് സ്‌റ്റേഷനിൽ ഏൽപിച്ചിട്ടുണ്ട്.

പ്രതിയിൽനിന്ന് ഇത്തരത്തിൽ മരുന്ന് വാങ്ങിയ കുടുംബമാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. അതേസമയം, മരുന്നുവിതരണം നടന്നത് ഉംറാ പോലീസ് സ്‌റ്റേഷൻ പരിധിയിലാണെന്നും പരാതി അവിടെയാണു നൽകേണ്ടതെന്നും പറഞ്ഞ് ആദ്യം ഇവരെ തിരിച്ചയക്കുകയാണുണ്ടായത്. തുടർന്ന് ഇരകൾ ഉംറാ പോലീസ് സ്‌റ്റേഷനിലെത്തിയെങ്കിലും അവിടെയും പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുകയും സാർത്ഥന സ്‌റ്റേഷനിലേക്ക് ഇവരെ തിരിച്ചയയ്ക്കുകയും ചെയ്തു. പിന്നീട് വളരെ വൈകിയാണ് സാർത്ഥന പോലീസ് പരാതി സ്വീകരിച്ച് അന്വേഷണമാരംഭിച്ചത്.

മരുന്നുകുപ്പികൾ വ്യാജമാണോ അതോ കാലാവധി തീർന്നതാണോ എന്നു പരിശോധിച്ചുവരികയാണെന്ന് അസിസ്റ്റന്റ് പോലീസ് കമ്മിഷണർ സികെ പട്ടേൽ പറഞ്ഞു. മരുന്നിന് ക്ഷാമം നേരിടുന്ന സമയത്ത് അനധികൃതമായി കൊള്ളവിലയ്ക്ക് മരുന്ന് വിൽപ്പന നടത്തിയതാണ് പ്രഥമദൃഷ്ട്യാ കേസ്. കുപ്പിയിൽ വെള്ളമാണുള്ളതെന്നാണ് പരാതിക്കാർ പറയുന്നതെന്നും ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും പട്ടേൽ കൂട്ടിച്ചേർത്തു.

പരാതിക്കാരന്റെ കുടുംബാംഗത്തെ കോവിഡ് ബാധിച്ച് യോഗിചൗക്കിൽ ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർ ഇൻജെക്ഷൻ എടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവർക്ക് സർക്കാർ സംവിധാനത്തിലൂടെ റെംഡെസിവിർ സംഘടിപ്പിക്കാനായില്ല. തുടർന്ന് പുറത്ത് അന്വേഷിച്ചപ്പോഴാണ് ദിവ്യേഷിന്റെ ഫോൺ നമ്പർ ലഭിച്ചത്. ഇയാളെ ബന്ധപ്പെട്ടപ്പോൾ ഇൻജെക്ഷൻ ഒന്നിന് 7,000 രൂപ നിരക്കിൽ നൽകാമെന്ന് അംഗീകരിക്കുകയും ഇയാളുടെ പക്കൽനിന്ന് ഇൻജെക്ഷൻ എടുക്കുകയും ചെയ്തു. തിരിച്ച് ആശുപത്രിയിലെത്തിയപ്പോഴാണ് ഇൻജെക്ഷൻ വ്യാജമാണെന്നും മരുന്നുകുപ്പിയുടെ കാലാവധി 2020ൽ അവസാനിച്ചതാണെന്നും മനസിലായത്.

സാധാരണ പൊടിരൂപത്തിലാണ് റെംഡെസിവിർ മരുന്നുകൾ ലഭിക്കാറെങ്കിലും പ്രതിയിൽനിന്ന് ലഭിച്ച കുപ്പിയിൽ ദ്രാവകരൂപത്തിലായിരുന്നു. ഇതും സംശയമുണർത്തിയതോടെ പരാതിക്കാർ വിതരണക്കാരനെ തിരിച്ചുവിളിച്ചപ്പോൾ പ്രതി വ്യാജ മരുന്നാണ് നൽകിയതെന്ന് സമ്മതിച്ചത്രെ. തുടർന്ന് പണം ഗൂഗിൾപേ വഴി തിരിച്ചടക്കുകയും ചെയ്തു. പിന്നീട് മരുന്നുകൂപ്പികൾ തിരിച്ചുവാങ്ങാൻ എത്തിയപ്പോഴാണ് ഇയാളെ പരാതിക്കാരും നാട്ടുകാരും ചേർന്നു പിടികൂടി പോലീസിൽ ഏൽപിച്ചത്.

TAGS :

Next Story