Quantcast

ആലപ്പുഴയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു

ചേർത്തലയിലും കൊമ്മാടിയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

MediaOne Logo

Web Desk

  • Published:

    11 April 2023 7:09 AM GMT

Black flag waved at Kerala CM in alappuzha,latest news malayalam,ആലപ്പുഴയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു,
X

ചേർത്തല: ആലപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ വീണ്ടും യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം .ചേർത്തലക്ക് പുറമെ കൊമ്മാടിയിലും കരിങ്കൊടി കാണിച്ചു.

ദേശീയ പാതയിൽ ആയിരുന്നു പ്രതിഷേധം. ജില്ലയിൽ അഞ്ചുപരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്.വൈകിട്ട് വരെ പരിപാടികൾ നീളും.ചേർത്തലയിൽ യൂത്ത് കോൺഗ്രസ് ജില്ലാസെക്രട്ടറിയടക്കമുള്ളവരാണ് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചത്. പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.തുടർന്നാണ് കൊമ്മാടിയിലും കരിങ്കൊടി കാണിച്ചു.

മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിലാക്കിയിരുന്നു. ജില്ലാ സെക്രട്ടറിമാർ ഉൾപ്പടെ നാല് പ്രവർത്തകരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കരുതൽ തടങ്കലിലാക്കിയത്.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നേതാക്കളെ കരുതൽ തടങ്കലിലാക്കിയിരിക്കുന്നത്. ജില്ലാ സെക്രട്ടറിമാരായ അബ്ദുൽ റഹിം, സജിൽ, അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നോബിൻ തുടങ്ങിയവരെയടക്കമാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പൊലീസ് നടപടിക്കെതിരെ പ്രതിഷേധിക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.


TAGS :

Next Story