Quantcast

ബൈക്കിൽ നിന്നു തെറിച്ചുവീണ് വീട്ടമ്മ മരിച്ചു

ബൈക്ക് മഴയത്ത് റോഡിൽ തെന്നുകയും പിൻസീറ്റിലിരുന്ന വീട്ടമ്മ റോഡിൽ തെറിച്ചു വീഴുകയുമായിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-09-25 12:50:33.0

Published:

25 Sept 2021 4:38 PM IST

ബൈക്കിൽ നിന്നു തെറിച്ചുവീണ് വീട്ടമ്മ മരിച്ചു
X

ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്നു തെറിച്ചുവീണ് വീട്ടമ്മ മരിച്ചു. പാലാ കണ്ണാടിയുറുമ്പ് ചാമക്കാലയിൽ സോമൻ നായരുടെ ഭാര്യ രാധാമണിയാണ് (54) മരിച്ചത്. ശനി രാവിലെ എട്ടിന് കണ്ണാടിയുറുമ്പ് പഴയകൊട്ടാരം റോഡിലായിരുന്നു അപകടം. ജോലിക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മഴയത്ത് റോഡിൽ തെന്നുകയും പിൻസീറ്റിലിരുന്ന രാധാമണി തെറിച്ചു വീഴുകയുമായിരുന്നു.

തലയ്ക്കു ക്ഷതമേറ്റാണ് മരണം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനം ഓടിച്ചിരുന്ന മകൻ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വള്ളിച്ചിറ കാലായിപ്പള്ളിയിൽ കുടുംബാംഗമാണ് രാധാമണി. മക്കൾ: അഞ്ജന എസ്. നായർ, അനന്തു എസ്. നായർ, അഭിജിത്ത് എസ്. നായർ.

TAGS :

Next Story