Quantcast

അമ്മയും മകനും പാർട്ടി നടത്തും; മകളും മരുമകനും സ്വത്ത് കൈകാര്യം ചെയ്യും: രാഹുലിനെതിരെ നിർമല

ബജറ്റ് ചർച്ചകൾക്ക് മറുപടി പറയവെയാണ് നിർമല രാഹുലിനെ കടന്നാക്രമിച്ചത്

MediaOne Logo

  • Published:

    13 Feb 2021 12:08 PM IST

അമ്മയും മകനും പാർട്ടി നടത്തും; മകളും മരുമകനും സ്വത്ത് കൈകാര്യം ചെയ്യും: രാഹുലിനെതിരെ നിർമല
X

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരെ പാർലമെന്റിൽ ആഞ്ഞടിച്ച് ധനമന്ത്രി നിർമല സീതാരാമൻ. അമ്മയും മകനും (സോണിയ, രാഹുൽ) പാർട്ടി നടത്തുമ്പോൾ മകളും മരുമകനും (പ്രിയങ്ക, റോബർട്ട് വാദ്ര) സ്വത്ത് കൈകാര്യം ചെയ്യുകയാണ് എന്ന് നിർമല ആരോപിച്ചു. രാഹുലിന്റെ 'നമ്മൾ രണ്ട്, നമ്മുടെ രണ്ട്' പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അവർ.

നമ്മൾ രണ്ട്, നമ്മുടെ രണ്ട് എന്നതിന്റെ അർത്ഥം രണ്ടു പേർ പാർട്ടി നടത്തുന്നു. മറ്റു രണ്ടു പേർ, മകളും മരുമകളും അവരെ നോക്കുന്നു എന്നാണ്. നമുക്കത് വേണ്ട. ഒരു വർഷത്തിനിടെ അമ്പത് ലക്ഷം തെരുവു കച്ചവടക്കാർക്കാണ് നാം പതിനായിരം രൂപ വച്ച് നൽകിയത്. അവർ ആരുടെയും ഉറ്റമിത്രമല്ല
നിർമല സീതാരാമൻ/ ധനമന്ത്രി

ബജറ്റ് ചർച്ചകൾക്ക് മറുപടി പറയവെയാണ് നിർമല രാഹുലിനെ കടന്നാക്രമിച്ചത്. ബജറ്റ് കോർപറേറ്റ് താത്പര്യങ്ങൾ മാത്രമാണ് സംരക്ഷിക്കുന്നത് എന്ന പ്രതിപക്ഷ ആരോപണം അവർ തള്ളി. ദീർഘകാലാടിസ്ഥാനത്തിലാണ് സർക്കാർ പരിഷ്‌കരണങ്ങൾ കൊണ്ടുവരുന്നത്. കോവിഡ് മഹാമാരി സർക്കാറിന്റെ വികസന നയത്തെ താളം തെറ്റിച്ചിട്ടില്ല. ആത്മനിർഭർ ഭാരതാണ് സർക്കാറിന്റെ ലക്ഷ്യം- നിർമല വ്യക്തമാക്കി.

തങ്ങളുടെ സുഹൃത്തുക്കൾ രാജ്യത്തെ സാധാരണ ജനങ്ങളാണ്. എവിടെയാണ് കോർപറേറ്റ്‌ സുഹൃത്തുക്കൾ? അവർ ജനം നിരാകരിച്ച ഒരു പാർട്ടിയുടെ നിഴലിൽ ഒളിച്ചിരിക്കുകയാണ്. അവർ ടെണ്ടറുകളില്ലാതെയാണ് തുറമുഖങ്ങൾ സ്വകാര്യകമ്പനികൾക്ക് കൈമാറിയത്- മന്ത്രി ആരോപിച്ചു.

വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം വ്യാജമായ ആഖ്യാനങ്ങൾ ഉണ്ടാക്കുകയാണ് എന്നും നിർമല കുറ്റപ്പെടുത്തി. ഡൂംസ്‌ഡേ മാൻ ഓഫ് ഇന്ത്യ (ഇന്ത്യയുടെ വിധിതീർപ്പുകൾ കൽപ്പിക്കുന്നയാൾ) എന്ന് വിളിച്ചാണ് അവർ രാഹുലിനെ പരിഹസിച്ചത്.

TAGS :

Next Story