Quantcast

പ്രചാരണം വെറുതെയായി; ചെപ്പോക്കിൽ നടി ഖുഷ്ബുവിന് സീറ്റില്ല

മണ്ഡലത്തിൽ ഖുഷ്ബു വലിയ തോതിൽ പ്രചാരണം നടത്തിയിരുന്നു

MediaOne Logo

  • Published:

    11 March 2021 1:16 PM IST

പ്രചാരണം വെറുതെയായി; ചെപ്പോക്കിൽ നടി ഖുഷ്ബുവിന് സീറ്റില്ല
X

ചെന്നൈ: ചെപ്പോക്ക് നിയമസഭാ മണ്ഡലത്തിൽ നടി ഖുഷ്ബു മത്സരിക്കില്ല. അണ്ണാ ഡിഎംകെ മണ്ഡലം പിഎംകെയ്ക്ക് നൽകിയതോടെയാണ് ഖുഷ്ബുവിന്റെ സാധ്യത അവസാനിച്ചത്. ഡിഎംകെ അധ്യക്ഷനായിരുന്ന എം കരുണാനിധി മത്സരിച്ചിരുന്ന മണ്ഡലമാണിത്. മണ്ഡലത്തിൽ ഖുഷ്ബു വലിയ തോതിൽ പ്രചാരണം നടത്തിയിരുന്നു. ബിജെപിക്ക് നൽകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന മണ്ഡലം അവസാന നിമിഷമാണ് എഐഡിഎംകെ, പിഎംകെയ്ക്ക് കൈമാറിയത്.

പാർട്ടിക്കു വേണ്ടിയാണ് പ്രചാരണത്തിനിറങ്ങിയത് എന്നും ഒരിക്കൽ പോലും താനാണ് സ്ഥാനാർത്ഥി എന്നു പറഞ്ഞിരുന്നില്ല എന്നും ഖുഷ്ബു പ്രതികരിച്ചു. മൂന്ന് മാസത്തോളം നടത്തിയ പ്രചരണത്തിലൂടെ തനിക്ക് ചേപ്പോക്കിനെ കൂടുതൽ അറിയാൻ കഴിഞ്ഞു. ചേപ്പോക്കുമായി എനിക്കുള്ള ബന്ധം ജീവിതാവസാനം വരെ തുടരും. പ്രചരണത്തിനിടയിൽ ഒരിക്കൽ പോലും താനാണ് സ്ഥാനാർത്ഥിയെന്ന് പറഞ്ഞിരുന്നില്ല. മറ്റൊരു പാർട്ടിയും തനിക്ക് ജനങ്ങളോട് ഇത്ര അടുത്ത് പ്രവർത്തിക്കാനുള്ള അവസരം നൽകിയിട്ടില്ല. അത്തരത്തിൽ പ്രവർത്തിക്കാൻ തനിക്ക് അവസരം നൽകിയതിന് പാർട്ടിയോട് കടപ്പെട്ടിരിക്കുന്നു- ഖുഷ്ബു പറഞ്ഞു.

ഡിഎംകെ ടിക്കറ്റിൽ ഇത്തണ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനാണ് മത്സരിക്കുന്നത്. ഡിഎംകെയുടെ കോട്ടയായ മണ്ഡലത്തിൽ നിന്ന് കരുണാനിധി മൂന്നു തവണയാണ് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1996, 2001, 2006 വർഷങ്ങളിലായിരുന്നു കലൈഞ്ജറുടെ വിജയം.

ബിജെപി, എഐഎഡിഎംകെ, പിഎംകെ കക്ഷികളാണ് തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിക്കുന്നത്. പിഎംകെയ്ക്ക് 23 ഉം ബിജെപിക്ക് 20 ഉം സീറ്റാണ് എഐഎഡിഎംകെ അനുവദിച്ചിട്ടുള്ളത്.

TAGS :

Next Story