''ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകള്‍ ഇന്നും പടിക്ക് പുറത്ത്'': ആനി രാജ
''ഇടത് മുന്നണി കൂടുതൽ സ്ത്രീകൾക്ക് സീറ്റ് നൽകുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശയാണുണ്ടായത്''

രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുമ്പോഴും, പ്രതിനിധി സഭയിലെ സ്ത്രീ പ്രാതിനിധ്യത്തിൽ ഇന്നും കാര്യമായ വളർച്ചയില്ലെന്ന് സി.പി.ഐ നേതാവ് ആനി രാജ. സംസ്ഥാന തെരഞ്ഞെടുപ്പുകൾ സ്ത്രീകൾക്ക് വേണ്ട പരിഗണന നൽകിയില്ലെന്നും ആനി രാജ പറഞ്ഞു.
രാജ്യം റിപബ്ലിക്കാവുന്നതിന് തൊട്ട് മുമ്പത്തെ ദിവസം, ജനുവരി ഇരുപത്തിയഞ്ചിനാണ് വോട്ടവകാശം ആരംഭിക്കുന്നത്. തുല്യതയുടെ കാര്യത്തിൽ ഇന്ത്യൻ സ്ത്രീക്ക് ലഭിച്ച ഏക ആഡംബരത്വമായിരുന്നു തുല്യ വോട്ടവകാശം. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിടുമ്പോഴും, ജനസംഖ്യയുടെ പകുതി വരുന്നവര്‍ ഇന്നും പുറത്ത് തന്നെ നില്‍ക്കുകയാണെന്നും ആനി രാജ പറഞ്ഞു.
ദേശീയ, അന്തർദേശീയ ഏജൻസികളുടെ കണക്കെടുപ്പ് പ്രകാരം, കാലം പുരോഗമിക്കും തോറും സ്ത്രീ കൂടുതൽ പിന്നിലേക്ക് തള്ളപ്പെടുകയാണെന്നും ആനി രാജ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നതിൽ മുന്നണികൾ പരാജയപ്പെട്ടു. ഇടത് മുന്നണി കൂടുതൽ സ്ത്രീകൾക്ക് സീറ്റ് നൽകുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശയാണുണ്ടായത്. സ്ത്രീ ശാക്തീകരണം സംസാരിക്കുന്ന പാർട്ടികൾക്ക് അത് പ്രയോഗത്തിൽ കൊണ്ടുവരാനായില്ലെന്നും ആനി രാജ വിമർശിച്ചു.
Adjust Story Font
16

