ഗോദയിൽ നിന്നും സന്തോഷവാർത്ത; അമൻ സെഹ്റാവത്തിന് വെങ്കലം

പാരിസ്: ഒളിമ്പിക്സ് ഗോദയിൽ നിന്നുള്ള നിരാശാജനകമായ വാർത്തകൾക്ക് ശേഷം ഇന്ത്യക്ക് ഒടുവിൽ ആശ്വാസ വാർത്ത. പുരുഷൻമാരുടെ 57 കിലോ ഗ്രാം വിഭാഗത്തിൽ അമൻ സെഹ്റാവത്തിന് വെങ്കലം. വെങ്കലത്തിനായുള്ള പോരാട്ടത്തിൽ പോർട്ടറിക്കയുടെ ഡാരിയൻ ക്രൂസിനെ നിഷ്പ്രഭമാക്കിയാണ് സെഹ്റാവത്ത് ചരിത്രമെഴുതിയത്.
13-5 എന്ന സ്കോറിനാണ് ക്രൂസിനെ സെഹ്റാവത്ത് മലർത്തിയടിച്ചത്. 21കാരനായ താരത്തിലൂടെ ഇന്ത്യ പാരിസിൽനിന്നും ആറാം മെഡലാണ് നേടിയത്. സെമിയിൽ ജപ്പാൻതാരം ഹിഗൂച്ചിക്കെതിരെ മോശം പ്രകടനം നടത്തിയ അമാൻ ഗോദയിൽ ഉണർന്നെണീക്കുകയായിരുന്നു.
പാരിസിലെത്തിയ ഇന്ത്യൻ ഗുസ്തി സംഘത്തിലെ ഏക പുരുഷനാണ് അമൻ. അൽബേനിയയുടെ മുൻ ലോക ചാമ്പ്യനായ സെലിംഖാൻ അബക്കറോവിനെ 12-0ത്തിനും ഉത്തര മാസിഡോണിയയുടെ വ്ലാദിമിർ എഗോറോവിനെ 10-0ത്തിനും അമൻ തകർത്തെറിഞ്ഞിരുന്നു. എന്നാൽ സെമിയിൽ ഹിഗൂച്ചി നേടിയ ലീഡ് മറികടക്കാനും മത്സരത്തിലേക്ക് തിരിച്ചുവരാനും അമന് സാധിക്കാതെ വരികയായിരുന്നു.
Adjust Story Font
16

