Quantcast

'നത്തിങ്'; വൺപ്ലസ് സഹ സ്ഥാപകന്റെ പ്രഖ്യാപനത്തിൽ ഞെട്ടി ടെക് ലോകം !

ആഗോളതലത്തിൽ വൺപ്ലസ് മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന സമയത്തായിരുന്നു അദ്ദേഹം കമ്പനിയിൽ നിന്ന് പടിയിറങ്ങിയത്

MediaOne Logo

  • Published:

    27 Jan 2021 10:13 PM IST

നത്തിങ്; വൺപ്ലസ് സഹ സ്ഥാപകന്റെ പ്രഖ്യാപനത്തിൽ ഞെട്ടി ടെക് ലോകം !
X

ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡായ വൺപ്ലസിൽ നിന്നും രാജിവെച്ച സഹ സ്ഥാപകൻ കാൾ പേയ് നടത്തിയ സർപ്രൈസ് പ്രഖ്യാപനമാണ് ടെക് ലോകത്തെ ചർച്ചാവിഷയം.

ആഗോളതലത്തിൽ വൺപ്ലസ് മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന സമയത്തായിരുന്നു അദ്ദേഹം കഴിഞ്ഞ വർഷം സെപ്തംബറിൽ കമ്പനിയിൽ നിന്ന് പടിയിറങ്ങിയത്. രണ്ട് മാസങ്ങൾക്ക് ശേഷം കാൾ പേയ് പുതിയ കമ്പനിയെ കുറിച്ച് പ്രഖ്യാപനവും നടത്തി. അതിൽ നിക്ഷേപിക്കുന്ന വമ്പൻമാരെയും അദ്ദേഹം പരിചയപ്പെടുത്തിയിരുന്നു.

എന്നാൽ ഇപ്പോൾ കാൾ പേയ് തന്റെ പുതിയ കമ്പനിയുടെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ്. 'ഒന്നുമില്ല' എന്നർഥമാക്കുന്ന 'Nothing' എന്നാണ് അദ്ദേഹം തന്റെ കൺസ്യൂമർ ടെക്‌നോളജി കമ്പനിക്ക് പേര് നൽകിയിരിക്കുന്നത്. ലണ്ടൻ അടിസ്ഥാനമാക്കിയുള്ള 'നത്തിങ്' തുടക്കത്തിൽ ഒരു ഓഡിയോ ഡിവൈസുകൾക്ക് മാത്രമായുള്ള കമ്പനിയായിരിക്കുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും അവർ സ്മാർട്ട് ഉപകരണങ്ങളും നിർമിച്ചേക്കും.

'' സാങ്കേതിക വിദ്യയിൽ രസകരമായ എന്തെങ്കിലും സംഭവിച്ചിട്ട് കാലം കുറച്ചായി. ഇനി പുതിയ മാറ്റങ്ങളുടെ സമയമാണ്'' നത്തിങ്ങിന്റെ സ്ഥാപകനായ കാൾ പേയ് ഒരു ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു.

TAGS :
Next Story