പിറന്നാളുകള്‍ ഇനി മെട്രോയില്‍ ആഘോഷിക്കാം; നാല് മണിക്കൂറിന് 5000 രൂപ
ആഘോഷ പരിപാടികള്‍ക്ക് മെട്രോ കോച്ചുകള്‍ വാടകയ്ക്ക് നല്‍കാന്‍ ജയ്പൂര്‍ മെട്രോ അധികൃതര്‍ തീരുമാനിച്ചു.

മെട്രോ ട്രെയിനുകള്‍ യാത്ര ചെയ്യാന്‍ മാത്രമല്ല ഇനി മുതല്‍ ആഘോഷങ്ങള്‍ക്കും വേദിയാക്കാം. പിറന്നാള്‍ ആഘോഷങ്ങള്‍ക്കും മറ്റും മെട്രോ കോച്ചുകള്‍ വാടകയ്ക്ക് നല്‍കുന്ന പുത്തന്‍ ആശയത്തിന് രൂപം നല്‍കിയിരിക്കുകയാണ് ജയ്പൂര്‍ മെട്രോ.
നാലില്‍ ഒരു കോച്ചാണ് ബുക്ക് ചെയ്യുന്നതെങ്കില്‍ നാലുമണിക്കൂര്‍ നേരത്തേക്ക് 5000 രൂപയാണ് വാടക. സമയപരിധി കഴിഞ്ഞും ആഘോഷം നീളുകയാണെങ്കില്‍ മണിക്കൂറിന് 1000 രൂപ നിരക്കില്‍ അധികം നല്‍കണം. നാലു കോച്ചുകളും 20,000 രൂപ വാടകയ്ക്ക് നാലു മണിക്കൂര്‍ നേരത്തേക്ക് ബുക്ക് ചെയ്യാം. നീണ്ടു പോവുകയാണെങ്കില്‍ മണിക്കൂറിന് 5000 രൂപ ഈടാക്കും.
പരസ്യ ചിത്രങ്ങള്‍ ഷൂട്ടുചെയ്യുന്നതിനും ജയ്പൂര്‍ മെട്രോ ഇതിനു മുമ്പ് കോച്ചുകള്‍ വാടകയ്ക്ക് നല്‍കിയിരുന്നു. മെട്രോയ്ക്ക് കൂടുതല്‍ വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം. ഇതിനു പിന്നാലെയാണ് പുത്തന്‍ ആശയവും അവതരിപ്പിച്ചത്.
Next Story
Adjust Story Font
16

