Quantcast

ഐ.എന്‍.എല്ലിനെ എല്‍.ഡിഎഫില്‍ എടുക്കാന്‍ സി.പി.എമ്മിന്‍റെയും സി.പി.ഐയുടെയും പച്ചക്കൊടി

മുന്നണി പ്രവേശനമെന്ന ദീര്‍ഘകാലമായുള്ള ഐ.എന്‍.എല്ലിന്‍റെ ആവശ്യം ഒടുവില്‍ സി.പി.എമ്മും സി.പി.ഐയും അംഗീകരിച്ചു. 

MediaOne Logo

Web Desk

  • Published:

    21 Jun 2018 4:19 PM GMT

ഐ.എന്‍.എല്ലിനെ എല്‍.ഡിഎഫില്‍ എടുക്കാന്‍ സി.പി.എമ്മിന്‍റെയും സി.പി.ഐയുടെയും പച്ചക്കൊടി
X

ഐ.എന്‍.എല്ലിനെ എല്‍.ഡിഎഫില്‍ എടുക്കാന്‍ സി.പി.എമ്മിന്‍റെയും സി.പി.ഐയുടെയും പച്ചക്കൊടി. ഇക്കാര്യം ഔദ്യോഗികമായി തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഐ.എന്‍.എല്ലിനെ അറിയിച്ചു. അറിയിപ്പ് ലഭിച്ചതായി ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡണ്ട് പ്രഫ. എ.പി അബ്ദുല്‍ വഹാബ് മീഡിയാവണിനോട് പറഞ്ഞു.

മുസ്ലിംലീഗ് വിട്ട് ഇബ്രാഹിം സുലൈമാന്‍ സേട്ട് രൂപീകരിച്ച ഐ.എന്‍.എല്‍ രണ്ട് പതിറ്റാണ്ടിലേറെയായി എല്‍.ഡിഎഫിനൊപ്പമാണ്.മുന്നണി പ്രവേശനമെന്ന ദീര്‍ഘകാലമായുള്ള ഐ.എന്‍.എല്ലിന്‍റെ ആവശ്യം ഒടുവില്‍ സിപിഎമ്മും സിപിഐയും അംഗീകരിച്ചു. എല്‍ഡിഎഫ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുകയെന്ന സാങ്കേതിക കടന്പ മാത്രമാണ് ഇനി ബാക്കിയുള്ളത് . മുന്നണി പ്രവേശനത്തിന്‍റെ കാര്യത്തില്‍ ഇനി തടസ്സങ്ങളൊന്നും ബാക്കിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ തന്നെ ഐ.എന്‍.എല്ലിനെ അറീയീച്ചു.

ജനാധിപത്യ കേരള കോണ്‍ഗ്രസും എംപി വീരേന്ദ്രകുമാറിന്‍റെ ലോക് താന്ത്രിക് ദളും എല്‍.ഡിഎഫ് പ്രവേശനത്തിനായി കാത്തിരിക്കുന്നുണ്ട്. ഇരുപാര്‍ടികളുടെയും കാര്യത്തില്‍ തീരുമാനമെടുത്ത ശേഷമേ ഐ.എന്‍.എല്ലിന്‍റെ മുന്നണി പ്രവേശനം എല്‍.ഡി.എഫ് ഔദ്യോഗികമായി പ്രഖ്യാപിക്കൂ. അടുത്ത എല്‍.ഡിഎഫ് യോഗത്തില്‍ വിഷയം പരിഗണനക്ക് വരുമെന്നാണ് വിവരം. ഐ.എന്‍.എല്ലിനെ എല്‍.ഡിഫില്‍ എടുക്കാന്‍ സിപി.എമ്മിന്‍റെയും സിപി.ഐയുടെയും പച്ചക്കൊടി. ഇക്കാര്യം ഔദ്യോഗികമായി തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഐഎന്‍എല്ലിനെ അറിയിച്ചു. അറിയിപ്പ് ലഭിച്ചതായി ഐഎന്‍എല്‍ സംസ്ഥാന പ്രസിഡണ്ട് പ്രഫ. എ പി അബ്ദുല്‍ വഹാബ് മീഡിയാവണിനോട് പറഞ്ഞു.

മുസ്ലിം ലീഗ് വിട്ട് ഇബ്രാഹിം സുലൈമാന്‍ സേഠ് രൂപീകരിച്ച ഐഎന്‍എല്‍ രണ്ട് പതിറ്റാണ്ടിലേറെയായി എല്‍ഡിഎഫിനൊപ്പമാണ്.

മുന്നണി പ്രവേശനമെന്ന ദീര്‍ഘകാലമായുള്ള ഐഎന്‍എല്ലിന്‍റെ ആവശ്യം ഒടുവില്‍ സിപിഎമ്മും സിപിഐയും അംഗീകരിച്ചു. എല്‍ഡിഎഫ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുകയെന്ന സാങ്കേതിക കടന്പ മാത്രമാണ് ഇനി ബാക്കിയുള്ളത് . മുന്നണി പ്രവേശനത്തിന്‍റെ കാര്യത്തില്‍ ഇനി തടസ്സങ്ങളൊന്നും ബാക്കിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ ഐഎന്‍എല്ലിനെ അറിയിച്ചു.

ജനാധിപത്യ കേരള കോണ്‍ഗ്രസും എംപി വീരേന്ദ്രകുമാറിന്‍റെ ലോക് താന്ത്രിക് ദളും എല്‍.ഡിഎഫ് പ്രവേശനത്തിനായി കാത്തിരിക്കുന്നുണ്ട്. ഇരുപാര്‍ടികളുടെയും കാര്യത്തില്‍ തീരുമാനമെടുത്ത ശേഷമേ ഐ.എന്‍.എല്ലിന്‍റെ മുന്നണി പ്രവേശനം എല്‍.ഡിഎഫ് ഔദ്യോഗികമായി പ്രഖ്യാപിക്കൂ. അടുത്ത എല്‍.ഡിഎഫ് യോഗത്തില്‍ വിഷയം പരിഗണനക്ക് വരുമെന്നാണ് വിവരം.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് മല്‍സരിച്ച ഐ.എന്‍.എല്ലിന് ഒരിടത്തും ജയിക്കാനായിരുന്നില്ല.

TAGS :

Next Story