Quantcast

വടകരയില്‍ ഷാഫി പറമ്പിലിന് വന്‍സ്വീകരണം നല്‍കി പ്രവര്‍ത്തകര്‍

MediaOne Logo

Web Desk

  • Updated:

    2024-03-10 13:34:56.0

Published:

10 March 2024 1:07 PM GMT

Shafi Parambil on Vadaka road show_UDF candidate
X

വടകര: റോഡ് ഷോയില്‍ വന്‍സ്വീകരണം ഏറ്റുവാങ്ങി വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. വാദ്യമേളങ്ങളോടുകൂടിയ സ്വീകരണമാണ് ഷാഫി പറമ്പിലിന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ നല്‍കിയത് . വടകര പുതിയ സ്റ്റാന്‍ഡില്‍ നിന്ന് റോഡ് ഷോ ആരംഭിച്ച് കോട്ടപറമ്പില്‍ അവസാനിക്കും.

റോഡ് ഷോയുടെ ഭാഗമയി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും സംഘടിപ്പിക്കുന്നുണ്ട്. മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കും. യു.ഡി.എഫിന്റെ പ്രധാനപ്പെട്ട നേതാക്കളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

നിരവധി പ്രവര്‍ത്തകരാണ് റോഡ് ഷോയ്ക്ക് വേണ്ടി എത്തിയിട്ടുള്ളത്. സംസ്ഥാനത്തിലെ തന്നെ മികച്ച രാഷ്ടീയ പോരാട്ടം തന്നെയായിരിക്കും വടകരയില്‍ നടക്കുക. ഷാഫിക്ക് എതിര്‍ സ്ഥാനര്‍ത്ഥിയായി എല്‍.ഡി.എഫിന്റ കെ.കെ ഷൈലജയായിരിക്കും വടകരയില്‍ മത്സരിക്കുക.

TAGS :

Next Story